Advertisment

അനുവാദമില്ലാതെ താടി നീട്ടി വളര്‍ത്തി; ഉത്തര്‍പ്രദേശില്‍ മുസ്​ലിം എസ്​.ഐക്ക്​ സസ്​പെന്‍ഷന്‍

New Update

ന്യൂഡല്‍ഹി: താടി നീട്ടിവളര്‍ത്തിയതിനെ തുടര്‍ന്ന്​ ഉത്തര്‍പ്രദേശില്‍ മുസ്​ലിം എസ്​.ഐക്ക്​ സസ്​പെന്‍ഷന്‍. രാമാല പൊലീസ്​ സ്​റ്റേഷനിലെ എസ്​.ഐയായ ഇന്‍താസര്‍ അലിക്കാണ്​ സസ്​പെന്‍ഷന്‍ ലഭിച്ചത്​.

Advertisment

publive-image

മേലധികാരികളുടെ അനുമതി വാങ്ങാതെ താടി നീട്ടിവളര്‍ത്തിയെന്നും ഇത്​ പൊലീസിന്‍റെ ഡ്രസ്​കോഡിന്‍റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ്​ സസ്​പെന്‍ഷന്‍.

അതേസമയം, അനുമതിക്കായി കഴിഞ്ഞ നവംബറില്‍ അപേക്ഷ നല്‍കിയിരുന്നുവെന്നും ഇതില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും ഇന്‍താസര്‍ അലി പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷത്തെ സര്‍വീസിനിടെ താടി ഒരിക്കലും പ്രശ്​നമായി മാറിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

യു.പി ​പൊലീസി​െന്‍റ ചട്ടമനുസരിച്ച്‌​ സിഖുകാര്‍ക്ക്​ ഒഴികെ മറ്റ്​ എല്ലാ വിഭാഗങ്ങള്‍ക്കും താടി നീട്ടി വളര്‍ത്തണമെങ്കില്‍ ​പൊലീസി​െന്‍റ മുന്‍കൂര്‍ അനുമതി വാങ്ങണം. ഇന്‍താസര്‍ അലിയെ കഴിഞ്ഞ ദിവസമാണ്​ അനുവാദമില്ലാതെ താടി നീട്ടി വളര്‍ത്തിയതിന്​ സസ്​പെന്‍ഡ്​ ചെയ്​തതെന്ന്​ ബാഗ്​പാത്​ എസ്​.പി അഭിഷേക്​ സിങ്​ പറഞ്ഞു.

polive suspension
Advertisment