Advertisment

'അംഗനവാടിയില്‍ പോയാലും ഇനി കോടതിയില്‍ പോകില്ല'- ഇ.പി ജയരാജനെ പരിഹസിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍

New Update

publive-image

വിമാനത്തുള്ളിലെ കൈയേറ്റത്തില്‍ ഇ.പി ജയരാജനെതിരെ കേസെടുക്കണമെന്ന കോടതി നിര്‍ദേശത്തില്‍ ജയരാജനെ പരിഹസിച്ച്‌ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. 'അംഗനവാടിയില്‍ പോയാലും ഇനി കോടതിയില്‍ പോകില്ല : EP ജയരാജന്‍'- എന്നാണ് രാഹുല്‍ പരിഹസിച്ചത്. ഇന്‍ഡിഗോ വിമാനം മൂന്നാഴ്ച വിലക്കിയതിന് പിന്നാലെ ജയരാജന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജയരാജന്‍ ബഹിഷ്‌കരിച്ചിരുന്നു.

ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍വെച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. കേസെടുക്കാന്‍ വലിയ തുറ പൊലീസിന് കോടതി നിര്‍ദേശം നല്‍കി. വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്താനാണ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫിനെതിരേയും കേസെടുക്കും. വിമാനത്തില്‍ വെച്ച്‌ ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫും ക്രൂരമായി മര്‍ദ്ദിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദും നവീന്‍ കുമാറും ആരോപിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.

Advertisment