Advertisment

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ട്രാക്ടറുകളുമായി പാര്‍ലമെന്റ് മാര്‍ച്ച്; മുന്നറിയിപ്പുമായി രാകേഷ് ടിക്കായത്ത്‌

New Update

publive-image

Advertisment

സികാര്‍: കേന്ദ്രസര്‍ക്കാര്‍ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ചില്ലെങ്കില്‍ ട്രാക്ടറുകളുമായി പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. രാജസ്ഥാനിലെ സികാറില്‍ സംയുക്ത കിസാന്‍ മോര്‍ച്ച സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഡല്‍ഹി മാര്‍ച്ച് ആഹ്വാനത്തിന് കാത്തിരിക്കണമെന്നും അത് എപ്പോള്‍ വേണമെങ്കിലും വരാമെന്നും അദ്ദേഹം പറഞ്ഞു. പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ പാര്‍ലമെന്റ് വളയും. 40 ലക്ഷം ട്രാക്ടറുകള്‍ അവിടെയുണ്ടാവും. അതിന്റെ തീയതി കര്‍ഷക സംഘടനകള്‍ പിന്നീട് തീരുമാനിക്കും.

ഇന്ത്യാ ഗേറ്റിന് സമീപത്തെ പാര്‍ക്കുകള്‍ ഉഴുതുമറിച്ച് അവിടെ കൃഷി നടത്തും. രാജ്യത്തെ കര്‍ഷകരെ അവഹേളിക്കുന്നതിനുള്ള ഗൂഢാലോചന ജനുവരി 26 ന് രാജ്യതലസ്ഥാനത്തുണ്ടായ സംഘര്‍ഷത്തിന് പിന്നിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Advertisment