Advertisment

നാലാംക്ലാസ് വിദ്യാര്‍ഥിയ്ക്ക് പ്രകൃതിവിരുദ്ധ പീഡനം; മദ്രസാധ്യാപകന്‍ അറസ്റ്റില്‍

New Update

മയ്യഴി: നാലാംക്ലാസ് വിദ്യാര്‍ഥിയായ ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മദ്രസാധ്യാപകനെ പോലീസ് അറസ്റ്റുചെയ്തു. കര്‍ണാടകയില്‍ കുടക് ജില്ലയില്‍ കോട്ടമുടി ഹോഡവാട സ്വദേശി അബ്ദുള്‍ റഷീദ് മദനിയെയാണ് (30) പള്ളൂര്‍ പോലീസ് അറസ്റ്റുചെയ്തത്.

publive-image

പള്ളൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മദ്രസയില്‍ അധ്യാപകനായിരുന്നു അബ്ദുള്‍ റഷീദ്. ഇയാള്‍ മദ്രസയിലെത്തിയിട്ട് ഒരുമാസം ആയിട്ടേ ഉണ്ടായിരുന്നുള്ളൂ. സംഭവം പുറത്തറിഞ്ഞതോടെ പ്രതി മുങ്ങുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കര്‍ണാടകയില്‍നിന്ന് ഇയാളെ അറസ്റ്റുചെയ്തു.

rape case arrest
Advertisment