Advertisment

അറസ്റ്റ് ചെയ്യാനൊരുങ്ങി സര്‍ക്കാര്‍, അറസ്റ്റ് വരിക്കാനൊരുങ്ങി ബിജെപി നേതാക്കള്‍ ! ഒഴിവാക്കാവുന്ന സാഹചര്യങ്ങള്‍ മനപൂര്‍വ്വം സൃഷ്ടിക്കാന്‍ സര്‍ക്കാരും ബിജെപിയും മത്സരിക്കുന്നുവോ ? ശബരിമലയിലെ കാഴ്ചകള്‍

author-image
കിരണ്‍ജി
Updated On
New Update

publive-image

Advertisment

പത്തനംതിട്ട : അറസ്റ്റ് ചെയ്യാനൊരുങ്ങി സര്‍ക്കാര്‍, അറസ്റ്റ് വരിക്കാനൊരുങ്ങി ബിജെപി നേതാക്കള്‍ എന്നതാണ് ശബരിമലയിലെ അവസ്ഥ. ശബരിമലയിലെ യഥാര്‍ഥ വിശ്വാസി പക്ഷത്തെ ചിലര്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു എന്നതാണ് കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന അറസ്റ്റ് നാടകങ്ങള്‍ക്കും ഹര്‍ത്താലിനും വാഹനം തടയലിനുമൊക്കെ കാരണം. ഓരോ ദിവസം ഓരോ നേതാക്കളെ വീതം ശബരിമലയില്‍ എത്തിച്ച് അറസ്റ്റും നാടകങ്ങളും സൃഷ്ടിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.

publive-image

അതേസമയം, ശബരിമലയില്‍ കാലാകാലങ്ങളായി വിശ്വാസികള്‍ പാലിക്കുന്ന ആചാരങ്ങള്‍ തച്ചുടക്കണമെന്ന് ആര്‍ക്കെങ്കിലും വാശിയുണ്ടോ എന്ന് സംശയിക്കാന്‍ പാകത്തിലുള്ള നിയന്ത്രണങ്ങളാണ് അവിടെ തുടരുന്നതും. ആകെക്കൂടി ശബരിമലയില്‍ ഒന്നും അത്ര ഭംഗിയായല്ല പോകുന്നത് എന്ന് വ്യക്തമാണ്. സര്‍ക്കാര്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങള്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ളവയാണ്.

publive-image

സന്നിധാനത്ത് ചിലവഴിക്കാനുള്ള സമയക്രമങ്ങള്‍ പോലും യുക്തിക്ക് നിരക്കുന്നതല്ലെന്ന വിമര്‍ശനവും ശക്തമാണ്. ശബരിമലയില്‍ ഏറ്റവും പെട്ടെന്ന് കുറച്ചു യുവതികളെ എവിടെനിന്നെങ്കിലും കൊണ്ടുവന്ന് കയറ്റണം എന്നതാണ് ഈ മണ്ഡലകാലത്തെ പ്രധാന ആവശ്യമെന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക് . സര്‍ക്കാരിന്‍റെ പ്രഥമ പരിഗണന അവിടേയ്ക്കാണ് പോകുന്നത്.

publive-image

വിശ്വാസികള്‍ക്ക് ശബരിമലയിലെത്താന്‍ വേണ്ട മുന്നൊരുക്കങ്ങള്‍ ഒന്നും വേണ്ട നിലയിലല്ല ഇത്തവണ നടന്നിട്ടുള്ളതെന്ന വിമര്‍ശനങ്ങള്‍ ശക്തമാണ് . സാധാരണയായി ഉണ്ടാകാറുള്ള അപര്യാപ്തതകള്‍ക്ക് പുറമേ പ്രളയത്തില്‍ തകര്‍ന്ന പമ്പ ഉള്‍പ്പെടെയുള്ളവയുടെ പുനസൃഷ്ടിയൊക്കെ അടിയന്തിര പ്രാധാന്യമുള്ള വിഷയമാണെന്നിരിക്കെയാണ് ഈ കാണുന്ന കോലാഹലങ്ങള്‍ എന്നതാണ് ദുഖകരം.

publive-image

ഒഴിവാക്കാവുന്ന സാഹചര്യങ്ങള്‍ മനപൂര്‍വ്വം സൃഷ്ടിക്കാന്‍ സര്‍ക്കാരും ബിജെപിയും മത്സരിക്കുന്നതാണ് ശബരിമലയിലെ കാഴ്ചകള്‍. ഈ മനസുള്ളവര്‍ നവകേരള സൃഷ്ടിക്ക് ഇറങ്ങിയാല്‍ എന്ത് സംഭവിക്കും എന്ന ചോദ്യം ഉയര്‍ത്തുന്നവരും ഏറെയാണ്‌. മുന്നോട്ടു കുതിക്കാന്‍ ആഗ്രഹിക്കുന്ന ഒരു പരിഷ്കൃത സമൂഹത്തിനു ഒട്ടും യോജിക്കുന്നതല്ല ഈ ശൈലികള്‍.

https://www.facebook.com/kadakampally/videos/477111192693983/

sabarimala
Advertisment