Advertisment

മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി കേ.കോൺ.(എം) ജോസ് വിഭാഗം സ്ഥാനാർത്ഥി സന്ധ്യാ ജി നായർ തെരഞ്ഞെടുക്കപ്പെട്ടു

author-image
സുനില്‍ പാലാ
New Update

മുത്തോലി :മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായികേ.കോൺ.(എം) ജോസ് വിഭാഗം സ്ഥാനാർത്ഥി സന്ധ്യാ ജി നായർ തെരഞ്ഞെടുക്കപ്പെട്ടു. എതിർ സ്ഥാനാർത്ഥി ബിജെ.പി യിലെ എൻ. മായാദേവിയാണ് പരാജയപ്പെടുത്തിയത്. 3ന് എതിരെ 8 വോട്ട് നേടിയാണ് സന്ധ്യയുടെ വിജയം. വെള്ളിയേപ്പള്ളി ഏഴാം വാർഡ് മെമ്പറാണ് സന്ധ്യ.

Advertisment

publive-image

13 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ 7അംഗങ്ങൾ ഉള്ള കേ കോൺ. (എം) ന് ഒറ്റയ്ക്ക് ഭൂരിപക്ഷം ഉണ്ട്. രണ്ട് അംഗങ്ങൾ ഉള്ള കോൺഗ്രസ്സിലെ ഒരംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.  സ്ഥാനമൊഴിഞ്ഞ പഞ്ചായത്ത് പ്രസിഡണ്ട് ജിസ്മോൾ തോമസാണ് പാർട്ടി വിപ്പ് ഉണ്ടായിരുന്നിട്ടും വോട്ടെടുപ്പിൽ പങ്കെടുക്കാതിരുന്നത്. കോൺഗ്രസിലെ മറ്റൊരംഗം കേ: കോൺ. സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു.

ഒരംഗമുള്ള എൽ.ഡി.എഫും വോട്ടെടുപ്പിൽ പങ്കെടുത്തില്ല. പി.ഡബ്ല്യു.ഡി.കെട്ടിട വിഭാഗം അസി.എക്സിക്യൂട്ടീവ് എൻജിനീയറായിരുന്നു റിട്ടേണിംഗ് ഓഫീസർ. യു.ഡി.എഫ് ധാരണ പ്രകാരം ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ഉള്ള കക്ഷിയ്ക്കാണ് പ്രസിഡണ്ടും വൈസ് പ്രസിഡണ്ട് സ്ഥാനങ്ങളും.

എന്നാൽ കഴിഞ്ഞ നിയമസഭാ ഉപതെ. രഞ്ഞെടുപ്പു സമയത്ത് കോൺഗ്രസിന്റെ സമ്മർദ്ദത്തിനു വഴങ്ങി പ്രസിഡണ്ട് പദവി കേ കോൺ'.(എം) കോൺഗ്രസിന് വിട്ടുനൽകുകയായിരുന്നു. സന്ധ്യാ ജി.നായർ പ്രസിഡണ്ട് ആവേണ്ടതിനു പകരം കോൺഗ്രസ് അംഗo ജി സ്‌മോൾ തോമസ് പ്രസിഡണ്ടാവുകയായിരുന്നു. കേ.കോൺ.(എം)-ലെ രാജൻ മുണ്ടമറ്റമാണ് ഇവിടെ വൈസ് പ്രസിഡണ്ട്.

പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട സന്ധ്യാ .ജി.നായർക്ക് സ്വീകരണം നൽകി. പഞ്ചാ. വൈസ് പ്രസിഡണ്ട് രാജൻ മുണ്ടമറ്റം അദ്ധ്യക്ഷനായിരുന്നു. കേ.കോൺ. (എം) ജനറൽ സെക്ടറി അഡ്വ.ജോസ് ടോം ഉദ്ഘാടനം ചെയ്തു.ടോബിൻ കണ്ടനാട്ട്, ലീലാമ്മ ജോസഫ് ,ഷാജി വില്ലങ്കല്ലേൽ എന്നിവർ പ്രസംഗിച്ചു.

ജോസ്.കെ.മാണി എം.പി, തോമസ് ചാഴികാടൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സെബാസ്ത്യൻ കുളത്തുങ്കൽ ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പെണ്ണമ്മ ജോസഫ്, ബെറ്റി റോയി എന്നിവർ അനുമോദിച്ചു.

ഫിലിപ്പ് കുഴി കുളത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കേ കോൺ: (എം) നിയോജക മണ്ഡലം കമ്മിറ്റി യും അനുമോദിച്ചു.തോമസ് ആന്റ്ണി, ജോസ് പാലമറ്റം, ജയ്സൺമാന്തോട്ടം, ബൈജു കൊല്ലംപറമ്പിൽ, സാവിയോ കാവുകാട്ട് എന്നിവർ പ്രസംഗിച്ചു

kerala congress m
Advertisment