Advertisment

പപ്പാ എന്താ നമ്മുടെ അടുത്ത് വരാത്തതെന്നു ഇതുവരെ അവൾ എന്നോട് ചോദിച്ചിട്ടില്ല മറിച്ചു അമ്മ എന്തിനാ കരയുന്നത്? അമ്മക്ക് ഞാൻ ഇല്ലേ? എന്ന് പറയുമ്പോൾ ഉണ്ടാവുന്ന ധൈര്യം അതൊന്നു വേറെ തന്നെയാണ്; ‘സിംഗിൾ പാരന്റ് ചലഞ്ചി’ൽ തുറന്നു പറഞ്ഞ് യുവതി

New Update

ഒറ്റയ്ക്കുള്ള ജീവിതത്തിന് മകള്‍ കൂട്ടിരുന്ന കഥ വികാരനിര്‍ഭരമായി കുറിക്കുകയാണ് ഷിബില എസ് ദാസ് എന്ന യുവതി. പാതി ജീവനായവന്‍ ചതിച്ചു എന്ന തിരിച്ചറിവില്‍ നിന്നും ജീവിതം കരുപ്പിടിപ്പിക്കാനുള്ള തന്റെ ഓട്ടത്തെക്കുറിച്ചാണ് ഷിബില കുറിക്കുന്നത്.

Advertisment

publive-image

ഒറ്റയ്ക്ക് കുഞ്ഞുങ്ങളെ വളര്‍ത്തേണ്ടിവരുന്ന അമ്മമാരുടെ വേദനയും അതിജീവനവും തിരിച്ചു വരവും വിളിച്ചു പറയുന്ന സിംഗിള്‍ പാരന്റ് ചലഞ്ചിലാണ് ഷിബില തന്റെ കഥ പറയുന്നത്. സോഷ്യൽ മീഡിയ കൂട്ടായ്മയായ ‘ദി മലയാളി ക്ലബി’ ലാണ് അവർ ജീവിതാനുഭവം പങ്കുവച്ചത്.

‘നഷ്ടങ്ങളുടെ കണക്കുകൾ എനിക്ക് പറയാൻ അറിയില്ല. പ്രസവത്തിനു ശേഷം വണ്ണം വെച്ചതിന്റ പേരിൽ ഒരുപാടു അവഗണനയും മോശപ്പേട്ട വാക്കുകളും കേട്ട് എല്ലാ പെൺകുട്ടികളേയും പോലെ ഞാനും ജീവിച്ചു ഒടുവിൽ സ്വന്തം പാതി ജീവനയവൻ ചതിച്ചു എന്ന തിരിച്ചറിവിൽ ഡിവോഴ്സ് നേടിയെടുത്തു.

അതിനിടക്ക് ന്‍റെ മാലാഖയെ നേടിയെടുക്കാനുള്ള യുദ്ധമായിരുന്നു. എന്‍റെ മകൾ അവൾ എനിക്ക് ഇന്ന് നല്ല കൂട്ടുകാരിയാണ്. അതിലുപരി എന്നെ മനസിലാക്കാൻ അവളെക്കാൾ മറ്റാർക്കും സാധിച്ചിട്ടില്ല. പപ്പയെ പോലെ ആയതുകൊണ്ടാണ് ഇത്രയും സുന്ദരി, അമ്മയെ പോലെ ആയിരുന്നെങ്കിൽ ഒരു ഭംഗിയും ഉണ്ടാവില്ലായിരുന്നു എന്ന് എന്‍റെ മകളോട് പറയുമ്പോൾ 7 വയസു മാത്രം പ്രായം ഉള്ള എന്‍റെ മാലാഖ എന്നോട് പറയും അമ്മ ആണ് ഈ ലോകത്തിൽ ഏറ്റവും സുന്ദരി എന്ന്. പലപ്പോഴും അത് കേട്ട് കണ്ണ് നിറഞ്ഞിട്ടുണ്ട്.’– ഷിബില പറയുന്നു

3 വര്‍ഷങ്ങൾക്കു മുൻപ് മകളെ എടുത്തു ഇറങ്ങുമ്പോൾ എങ്ങനെ ജീവിക്കണം എന്ന് അറിയില്ലായിരുന്നു. ഇരുട്ട് പേടിയുള്ള ഞാൻ അവിടുന്ന് ജീവിച്ചു തുടങ്ങി. എന്‍റെ അച്ഛനും അമ്മയും എനിക്ക് നല്ല വിദ്യാഭ്യസം തന്നതുകൊണ്ടു ജോലി മേടിച്ചെടുത്തു. സ്വന്തം മകളെയും കൊണ്ട് ഹൈദരാബാദ് എന്ന സിറ്റിയില്‍ ജീവിക്കുമ്പോൾ ഒരുപാടു വെല്ലുവിളികൾ ഉണ്ടായിട്ടുണ്ട്.

മോളെ ഡേ കെയർ ആക്കി രാവിലെ പോയാൽ രാത്രി അവളുടെ അടുത്തെത്തുന്നവരെ നെഞ്ചിൽ ഒരു പിടപ്പാണ് . ഒരുപാടു സ്ഥലങ്ങളിൽ ഞാൻ ഡിവോഴ്‌സ്ഡ് ആണെന്ന് മറച്ചു വെച്ചിട്ടുണ്ട് മറ്റൊന്നിനും വേണ്ടിയല്ല സ്വയ രക്ഷയ്ക്ക് വേണ്ടി തന്നെയാണ്. ഇപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ധൈര്യം ഉണ്ട് അതിന്റെ ഏറ്റവും വലിയ കാര്യം എന്‍റെ മകൾ ആണ് . പപ്പാ എന്താ നമ്മുടെ അടുത്ത് വരാത്തതെന്നു ഇതുവരെ അവൾ എന്നോട് ചോദിച്ചിട്ടില്ല മറിച്ചു അമ്മ എന്തിനാ കരയുന്നത്? അമ്മക്ക് ഞാൻ ഇല്ലേ? എന്ന് പറയുമ്പോൾ ഉണ്ടാവുന്ന ധൈര്യം അതൊന്നു വേറെ തന്നെയാണ്.

ഒരു കാര്യത്തിൽ മനഃസമാധാനം ഉണ്ട് എന്‍റെ വീട്ടുകാർ എന്‍റെ കൂടെ തന്നെ ഉണ്ട്. ഇന്നും എന്നും ഞാൻ എന്‍റെ കുഞ്ഞിനെ ന്‍റെ മാറോടു ചേർത്തുപിടിക്കും അവൾ എനിക്കൊരിക്കലും ഒരു ബാധ്യതയല്ല മറിച്ചു എന്‍റെ മാത്രം സ്വകാര്യ അഹങ്കാരം ആണ് . സിമ്പതി ആരിൽ നിന്നും പ്രതീക്ഷിക്കുന്നില്ല മറിച്ചു ജീവിക്കാൻ അനുവദിക്കണം. ഒരു ആണില്ലാതെ ഒരു പെണ്ണിന് ജീവിക്കാൻ കഴിയും.

അതിനിടക്ക് പരദൂഷണങ്ങൾ പറയുന്നവർക്ക് അച്ഛന്റെയും അമ്മയുടെയും സ്നേഹം ഒരുപോലെ ഒരാൾ കൊടുക്കേണ്ടി വരുന്നവരുടെ മാനസികാവസ്ഥ അറിയില്ലല്ലോ .അവൾ വളരട്ടെ ഈ ലോകത്തിൽ ഏറ്റവും നല്ല മകളായി തന്നെ. മനുഷ്യന്റെ വേതന തിരിച്ചറിയാനും മനുഷ്യത്തമുള്ളവളായും വളരട്ടെ.– ഷിബില സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പില്‍ പറയുന്നു.

facebook post
Advertisment