Advertisment

എസ് വി പ്രദീപിന്‍റെ മരണം ഒരു താക്കീതാണോ? നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു താക്കീത്? ഓൺലൈൻ മീഡിയക്കാർക്കും ചില ചാനൽ അവതാരകർക്കും റിപ്പോർട്ടർമാർക്കും ചാനൽ ചർച്ചക്കാരായ പ്രമുഖര്‍ക്കും ഒക്കെയുള്ള മുട്ടൻ താക്കീത് - ദാസനും വിജയനും

New Update

നിലപാടുകളുടെ വിഷയത്തിൽ കേരളത്തിൽ ഏതറ്റം വരെയും പോകാൻ മടി കാണിക്കാത്ത ചുരുക്കം മാധ്യമ പ്രവർത്തകരിൽ ഒരാളായിരുന്ന നമ്മുടെ എസ് വി പ്രദീപിൻറെ മരണം സംശയാസ്പദം എന്ന് അദ്ദേഹത്തിൻറെ കുടുംബം വ്യക്തമാക്കി കഴിഞ്ഞു. പ്രദീപ് നിരവധി വിഷയങ്ങൾ കേരള ജനതയ്ക്ക് മുന്നിൽ തുറന്നെഴുതിയിട്ടുള്ള മാധ്യമപ്രവർത്തകനാണ് .

Advertisment

publive-image

ഇന്നത്തെ സ്വർണ്ണക്കടത്ത് വിഷയത്തിൽ കേരളത്തിലെ പല ചാനൽ പ്രവർത്തകരും കേന്ദ്ര ഏജൻസികളും കാണാതെ പോയ ഒട്ടേറെ വിഷയങ്ങൾ ഓൺലൈൻ മീഡിയയിലൂടെയും ചാനലുകളിലെ മറ്റുള്ള കൂട്ടുകാരിലൂടെയും നമ്മിലേക്ക്‌ എത്തിച്ചുതന്ന ആ ഉശിരുള്ള പത്രപ്രവർത്തകനെ ആരോ എന്നെന്നേക്കുമായി ഇല്ലതാക്കിയിരിക്കുന്നു എന്നുവേണം സംശയിക്കാൻ . വ്യാപത്തിനേക്കാൾ വ്യാപിച്ചുകിടക്കുന്ന ഒരു അധോലോക വ്യാപനത്തിനെതിരെ പോരാടിയിരുന്ന എസ് വിയുടെ അപകട മരണം തീർത്തൂം ദുരൂഹമാണ് .

കൈരളി ചാനലിൽ തന്റെ മാധ്യമ പ്രവർത്തനം ആരംഭിച്ച പ്രദീപ് , അവിടെ നടക്കുന്ന ഉപജാപക സംഘങ്ങളുടെ തമ്മിലടിയിൽ മനം നൊന്താണ് രാജിവെച്ചു പുറത്തുപോയത്. ഇക്കഴിഞ്ഞ ഇരുപത് വർഷത്തെ പല സംഭവ വികാസങ്ങളും തന്നിലൂടെ ജനങ്ങളിൽ എത്തിക്കുവാൻ ശ്രമിച്ചിരുന്ന പ്രദീപിനെ ഈ സർക്കാർ അറസ്റ്റ് ചെയ്‌തിരുന്നു .

മംഗളം ചാനൽ നടത്തിയ ഹണി ട്രാപ്പ് കുരുക്കിൽ പങ്കാളിയല്ലാതിരുന്നിട്ടും പ്രദീപിനെ അറസ്റ്റ് ചെയ്തപ്പോൾ തന്റെ നിരപരാധിത്വം തെളിയിക്കുവാൻ അദ്ദേഹം നിരവധി തവണ ശ്രമിച്ചിരുന്നു . മനോരമ ന്യൂസ്, ജയ്‌ഹിന്ദ്, ന്യുസ് 18‌ എന്നീ ചാനലുകളിലും കുറെ നാളുകൾ എസ് വി ജോലി നോക്കിയിരുന്നു .

publive-image

എന്ത് പ്രശ്നവും ചങ്കൂറ്റത്തോടെ ഏറ്റെടുക്കുന്ന പ്രദീപ് ജോലിയുടെ കാര്യത്തിൽ വളരെ നേർക്കാഴ്ചയുള്ള വ്യക്തിയായിരുന്നു. ഡെസ്ക്കിൽ വളരെ കൃത്യനിഷ്ഠയും പാലിച്ചിരുന്നു .

കേരളത്തിലെ ഇന്നത്തെ സ്വർണ്ണക്കടത്ത് വിഷയങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐഎഎസ് ഓഫീസർമാരുടെയും സെക്രട്ടറിമാരുടെയും അഴിമതിക്കഥകൾ മറ്റുള്ള ചാനലുകാർക്കും ഓൺലൈൻ മീഡിയക്കാർക്കും എത്തിച്ചുകൊടുക്കുന്നതിൽ പ്രദീപ് മുഖ്യ പങ്ക് വഹിച്ചിരുന്നു .

അതിന്റെ പേരിൽ പല ഉന്നതരിൽ നിന്നും ഭീഷണിയും നേരിട്ടിരുന്നു. കൊല്ലുമെന്ന് നേരിട്ട് ഭീഷണി കിട്ടിയിട്ടും ചങ്കൂറ്റം വിടാതെ പ്രദീപ് വാർത്തകൾ നൽകിപ്പോന്നുവെന്നാണ് അദ്ദേഹത്തിന്റെ അമ്മയുടെ പുതിയ വെളിപ്പെടുത്തൽ .

ഇന്നിപ്പോൾ കേരളം ചർച്ച ചെയ്യാനിരിക്കുന്ന ഉന്നതന്റെ റിവേഴ്‌സ് ഹവാലയും ദുബായ് യാത്രയും എന്ന വിഷയം പ്രദീപ് കേരളത്തിന് മുന്നിൽ സമർപ്പിക്കുവാൻ ഇരിക്കുന്നതിന്റെ ഇടയിലാണ് ഈ മരണം എന്നത് നമ്മിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു .

ഈന്തപ്പഴ വിഷയവും അതിലെ ഖുർആൻ കടത്തും സമൂഹത്തിൽ എത്തിക്കുന്നതിൽ പ്രദീപിന്റെ പങ്ക് ഏറെ പ്രാധാന്യമർഹിച്ചിരുന്നു . കേരളത്തിലെ ഒരു പ്രമുഖൻറെ മകളുടെ മുൻ ഭർത്താവിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ കൂടിയായിരുന്നു പ്രദീപ് എന്നത് അറിയുമ്പോൾ മരണത്തിന്റെ വ്യാപ്തി മനസ്സിലാക്കാവുന്നതേയുള്ളൂ .

ശരിക്കും പറഞ്ഞാൽ ഈ മരണം ഒരു താക്കീതാണോ ? നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു താക്കീത് ? ആ താക്കീത് ഓൺലൈൻ മീഡിയക്കാർക്കും ചില ചാനൽ അവതാരകർക്കും റിപ്പോർട്ടർമാർക്കും ചാനൽ ചർച്ചക്കാരായ പ്രമുഖർക്കും ഒക്കെയുള്ള മുട്ടൻ താക്കീത് .

കാലുമാറ്റക്കാർക്കും പാർട്ടി വിടുന്നവർക്കും ടിപിയുടെ 52 വെട്ടിൽ താക്കീത് കൊടുത്തതുപോലെ ഇന്നത്തെ വിഷയങ്ങളെ അമ്മാനമാടുന്ന കേരളത്തിലെ ഒട്ടുമിക്ക മാധ്യമപ്രവർത്തകർക്കുമുള്ള ഭീഷണികൂടിയാണിത് .

publive-image

ഈ വിഷയം വെറുതെ വിട്ടുകൂടാ !!!

നാളെ കഴിഞ്ഞാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് റിസൾട്ടും ബഹളവുമായി എല്ലാം മൂടിപ്പോകും എന്നറിഞ്ഞുകൊണ്ട് പഞ്ചായത്ത് മുൻസിപ്പൽ തിരഞ്ഞെടുപ്പ് അവസാനിച്ച നാളിൽ ചെയ്ത ഒരു ക്വട്ടേഷൻ . ഈ വിഷയത്തിൽ മാധ്യമക്കാർ എല്ലാം ഒന്നാകണം. ഒരാളെയും വെറുതെ വിടരുത്.

ലൈഫ് മിഷൻ കോഴ കോൺസുലേറ്റിലെ ഈജിപ്ത് സ്വദേശിക്ക് കൈമാറിയ ദിവസത്തിലായിരുന്നു സിറാജ് പത്രത്തിലെ ബഷീറിനെ കൊന്നത് .

അതും ദുരൂഹമായ ഒരു വാഹനാപകടം ആയിരുന്നു . അന്നത്തെ വില്ലത്തി സ്വപ്നയുടെ പങ്കാളി ആയിരുന്നു . ബഷീറിന് കുറെയൊക്കെ കാര്യങ്ങൾ അറിയാമായിരുന്നു .

ബഷീറിന്റെ ഫോൺ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല . അതൊന്നും ചോദിക്കാനും പറയാനും ഇവിടെ ഒരു കാന്തപുരവും പത്രക്കാരും ഇല്ല.

രാമലീല അയ്യപ്പനും കോശിയും എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം 'നമ്പർ 2 'എന്ന ഒരു ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്യുവാൻ തിരക്കഥ തയ്യാറാക്കുകയായിരുന്നു സംവിധായകൻ സച്ചി . കേരളത്തിലെ സ്വര്ണക്കടത്തും മയക്കുമരുന്നും വിഷയമാക്കി ഒരു ഉന്നത സ്ഥാനത്തിരിക്കുന്ന പെണ്ണിനെ വില്ലത്തിയാക്കിയാണ് സച്ചിയുടെ കഥ ഒരുക്കിയിരുന്നത് . മന്ത്രിമാരും ഐഎഎസ് കാരും മന്ത്രി മക്കളും ഒക്കെ അടങ്ങിയ വില്ലന്മാർ .

publive-image

ബംഗളൂർ സ്വർണ്ണക്കടത്തിലെ ഒരു ഇടനിലക്കാരനായിരുന്നു ഈ കഥകൾ എല്ലാം സച്ചിയേ പറഞ്ഞു കേൾപ്പിച്ചത് . സിനിമക്കായുള്ള തയാറാകലിന്റെ ഭാഗമായി സച്ചി ഇടുപ്പ് വേദനക്ക് ചികിത്സിക്കാൻ അന്വേഷണം ആരംഭിച്ചു . ആയിടക്ക് പരിചയപ്പെട്ട ഒരു അജ്ഞാതനാണ് വടക്കാഞ്ചേരിയിൽ സച്ചിയേ എത്തിച്ചത് .

ഓപ്പറേഷൻ കഴിഞ്ഞപ്പോൾ ഹാർട്ട് അറ്റാക്ക് വന്ന സച്ചിയെ ഓക്സിജൻ സൗകര്യമില്ലാത്ത ആംബുലൻസിൽ ഒരുമണിക്കൂർ നീണ്ട യാത്രക്കൊടുവിൽ തൃശൂർ മിഷൻ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മസ്തിഷ്ക മരണം സംഭവിച്ചിരുന്നു . രാമലീല സിനിമയുടെ കഥയുടെ പേരിൽ നിരവധി ഭീഷണികൾ സച്ചി അക്കാലത്ത് നേരിട്ടിരുന്നു .

നേരത്തെ സൂചിപ്പിച്ചതുപോലെ വ്യാപം അഴിമതി കേസുപോലെ കേരളത്തിൽ ഈയിടെ നടന്ന എല്ലാ ദുരൂഹ മരണങ്ങളും ആത്മഹത്യകളും അപകട മരണങ്ങളും കേന്ദ്ര ഏജൻസികളെ കൊണ്ട് അന്വേഷിപ്പിച്ചേ മതിയാകൂ .

ഒരു കൊലപാതകം മറയ്ക്കുവാനായി അഞ്ചോളം പേരെ കൊന്നുതള്ളിയ നാടാണ് കേരളം . എന്തൊക്കെയായായാലും ഇന്ത്യാവിഷന്റെ സോണി ഭട്ടത്തിരിപ്പാട് ദുരൂഹത മുതൽ എസ് വി പ്രദീപ് വരെയുള്ള

കൊലപാതകങ്ങളുടെയും തിരോധനങ്ങളുടെയും അപകടമരണങ്ങളുടെയും ആസൂത്രകരെ കണ്ടെത്തിയേ മതിയാകൂ !!!

ഇക്കാര്യത്തിൽ എങ്കിലും മാധ്യമ സുഹൃത്തുക്കളും രാഷ്ട്രീയ നേതൃത്വവും പരസ്പരം കൈകോർക്കണം എന്നഭ്യർത്ഥിക്കുന്നു !!!

ഇന്ന് ഞാൻ നാളെ നീ !!!

പ്രദീപിന്റെ കുടുംബത്തിന്റെ കണ്ണുനീർ തുടച്ചുകൊണ്ട് റിപ്പോർട്ടർ ദാസനും കണ്ണീരോടെ ക്യാമറാമാൻ വിജയനും

sv pradeep
Advertisment