Advertisment

മലയാളത്തിന്റെ ആസ്ഥാന തമാശക്കാർക്ക് എന്താണ് സംഭവിക്കുന്നത്? ജഗതിയുടെ അപകടവും പിന്നാലെ കൽപ്പന, കലാഭവൻ മണി, നെടുമുടി, ഇപ്പോഴിതാ കുടുംബ പ്രേക്ഷകരെ കരയിച്ച് സുബി സുരേഷും സൂപ്പർ താരങ്ങളെപ്പോലും കണ്ണീരണിയിച്ച് ടിവി ഇന്നസെന്റും; കണ്ണേറും കരിനാവുമൊക്കെ ഒന്നിനുപിന്നാലെ ഒന്നൊന്നായി അവരെയും ബാധിച്ചു തുടങ്ങിയോ ? ചിരിപ്പിച്ച് .. ചിരിപ്പിച്ച് .. കരയിക്കുന്നവർ - ദാസനും വിജയനും എഴുതുന്നു

New Update

മലയാളത്തിന്റെ തമാശക്കാരിൽ ജനങ്ങളുടെ കണ്ണേറും കരിനാവും ഏൽക്കുന്നുണ്ടോ എന്നു സംശയിച്ചാൽ അത്ഭുതമില്ല. ജഗതിയുടെ അപകടവും കൽപ്പന, കലാഭവൻ മണി, നെടുമുടി എന്നിവരുടെ അകാലത്തിലുള്ള വേർപാടും നമ്മുടെ മുൻപിലുണ്ട്. ഇപ്പോഴിതാ സുബി സുരേഷും അവസാനമായി ടിവി ഇന്നസെന്റും.

Advertisment

publive-image

ഈയടുത്ത് നടന്ന മരണങ്ങളിൽ അതിന്റെ സംസ്കാര ചടങ്ങുകളിൽ ഏറ്റവുമധികം ആളുകൾ വ്യസനിച്ചു കണ്ട മരണങ്ങളായിരുന്നു ഇന്നസെന്റിന്റെതും പിന്നെ സുബി സുരേഷിന്റേതും. ഒരാൾ ട്രോളുകളുടെ രാജാവായിരുന്നെങ്കിൽ അടുത്തയാൾ കൗണ്ടറുകളുടെ രാജ്ഞിയായിരുന്നു.

ഇന്നസെന്റിന്റെ അരികെ നിന്ന് കരഞ്ഞവരിൽ നമ്മുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ മുഖം നടൻ കുഞ്ചന്റെതായിരുന്നു. ഭീമൻ രഘുവിന് കരയാൻ അറിയാമെന്നു നാം മനസ്സിലാക്കിയതും ഇന്നസെന്റിന്റെ അടുത്തു വെച്ച് തന്നെ.


ഏറെ അസ്വസ്ഥനായി കാണപ്പെട്ടത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടി തന്നെ. അദ്ദേഹം എല്ലാം ഉള്ളിലൊതുക്കിയാണ് കാണപ്പെട്ടത്. പ്രായത്തിൽ ഒപ്പമുണ്ടായിരുന്നവരെല്ലാം കൊഴിഞ്ഞുപോകുന്നതിന്റെ വിഷമം ആ മുഖത്ത് പ്രകടമായിരുന്നു.


ദിലീപ് വളരെ ആത്മാർത്ഥമായി തന്നെ ഒപ്പമുണ്ടായിരുന്നു . ഇടവേള ബാബുവിനൊപ്പം ഓരോരോ കാര്യങ്ങൾക്കും ദിലീപും കൂടെയുണ്ടായിരുന്നു. കൊച്ചി മുതൽ ഇരിങ്ങാലക്കുട വരെ ബസിലും ദിലീപിന്റെ ദുഃഖം കാണാമായിരുന്നു. ജയറാം ശരിക്കും കരഞ്ഞു.

ലേശം അവശനായി കാണപ്പെട്ടു എങ്കിലും സായ്കുമാർ ഇന്നച്ചനെ വിട്ടുപോകുവാൻ കൂട്ടാക്കാതെ അവിടെ നിന്നു. എങ്കിലും തിരക്കിനെ മാനിച്ചുകൊണ്ട് ബിന്ദുപണിക്കർ അദ്ദേഹത്തെ കയ്യിൽ പിടിച്ചുകൊണ്ടുപോയി. സത്യൻ അന്തിക്കാട് ഒരു വീർപ്പുമുട്ടൽ പോലെ അകലെ മാറിനിന്നുകൊണ്ട് കണ്ണുകൾ തുടച്ചുകൊണ്ടിരുന്നു. ജനാര്ദ്ദനനും ഷാരോണും ഒക്കെ ദുഃഖം കടിച്ചമർത്തി കൂടെ തന്നെയുണ്ടായിരുന്നു.

കാവ്യാ മാധവൻ നിറകണ്ണുകളോടെ കുറെ നേരം നോക്കി നിന്നു. ചിപ്പിയും മേനകയും വന്നു പോകുന്നതിനിടയിൽ ചിപ്പി വീണ്ടും വീണ്ടും ഇന്നസെന്റിനെ തൊഴുതു. ദുൽഖർ സൽമാൻ ഒരു കുടുംബാംഗത്തിന്റെ വിയോഗം പോലെ അടുത്തു നിന്നു .

publive-image

വളരെ സ്നേഹത്തോടെ സലിം കുമാർ വന്നു. ഇന്നച്ചൻ വേറെ ഒരു ലൊക്കേഷനിലേക്ക് പോയതാണ്, നമ്മളും ഉടനെ തന്നെ ആ ലൊക്കേഷനിലേക്ക് പോകേണ്ടി വരുമെന്ന് പറഞ്ഞപ്പോൾ ഇടവേള കരഞ്ഞു.

മധുപാലും ജയസൂര്യയും സുരേഷ്കുമാറും ലാലും എംജി ശ്രീകുമാറും സിബി മലയിലും മുകേഷും ജോഷിയും വിനയനും ലാൽജോസും മനോജ് കെ ജയനും ഇന്നച്ചനെ കൈകൂപ്പി വണങ്ങിയപ്പോൾ കണ്ടു നിന്നവരിൽ ദുഃഖം അണപൊട്ടി.


രാജസ്ഥാനിലെ സിനിമാഷൂട്ടിങ് ലൊക്കേഷനിൽ നിന്നും 'വാര്യരെ' കാണാൻ മംഗലശ്ശേരി നീലകണ്ഠൻ പറന്നിറങ്ങുമ്പോൾ ഇരിങ്ങാലക്കുട ഒന്നടങ്കം അദ്ദേഹത്തെ വരവേൽക്കാൻ തയാറായി നിൽക്കുകയായിരുന്നു.


ആരോടും ഒന്നും ഉരിയാടാതെ തന്റെ ഉറ്റ സ്നേഹിതനെ കൈകൂപ്പി വീട്ടിനകത്തേക്ക് ആലീസിനെ ആശ്വസിപ്പിക്കുവാൻ പോയി തിരിച്ചു വരുമ്പോൾ ചാനലുകാരും പത്രക്കാരും അദ്ദേഹത്തെ വളയുകയായിരുന്നു. ഒരു മരണ വീടിനെ മറന്നുകൊണ്ട് നമ്മുടെ ചാനലുകാരും പത്രക്കാരും യൂടൂബ് ചാനലുകാരും തിക്കും തിരക്കും കൂട്ടി.

നാട്ടിലെ ചില ഊളക്കാടന്മാർ ലാലേട്ടന്റെ ഒപ്പം നിന്നു ഫോട്ടോയെടുക്കുവാൻ മത്സരിച്ചപ്പോൾ പാവം ഇന്നസെന്റ് മനസുകൊണ്ട് ശപിച്ചു കാണും. ഹണിറോസ് ലാലേട്ടന്റെ കൂടെ വരുന്നുണ്ട് എന്ന് ആരോ കരക്കമ്പി അടിച്ചിറക്കിയതും തിരക്കിന് കാരണമായി.

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും സഖാവിന് അന്തിമോപചാരം അർപ്പിക്കുവാൻ എത്തിയപ്പോൾ മന്ത്രി ബിന്ദുവും മന്ത്രി രാജീവും ഒക്കെ അവിടെ സന്നിഹിതരായിരുന്നു. ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കന്മാരും എംഎൽഎമാരും എംപിമാരും എത്തിച്ചേർന്നു.


സമാനം തന്നെയായിരുന്നു സുബി സുരേഷിന്റെ മരണവും. നാല്പത്തിയൊന്നാം വയസിൽ ഒരു മുന്നറിയിപ്പുമില്ലാതെ ഒരു മരണം. സുബിക്ക് സിനിമയല്ലായിരുന്നു പ്രധാന താവളമെങ്കിലും കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു സുബി.അതിനാൽ തന്നെ നേരിൽ കണ്ടു കണ്ണീരണിഞ്ഞവരേക്കാൾ ഏറെയായിരുന്നു ടിവിയിൽ കണ്ട് കരഞ്ഞവർ. 


മലയാള സിനിമയിലെ ഒട്ടുമിക്ക കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരുന്ന ഒരു ബറ്റാലിയൻ നടന്മാരും നടിമാരും കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ പകരം വെക്കുവാൻ ആളുകളില്ലാതെ നമ്മുടെ സിനിമയിൽ  സംവിധായകർ- കഥ- തിരക്കഥകൃത്തുക്കൾ അലഞ്ഞുകൊണ്ടിരിക്കുകയാണ്.

ജനാർദ്ദനനും മമ്മുട്ടിയും സായ്‌കുമാറുമൊക്കെ ആ വേദന ഉള്ളിൽ അമർത്തിക്കൊണ്ടാണ് സഹചാരിയെ ഒരുനോക്കുകാണുവാൻ എത്തിച്ചേർന്നത്.

publive-image

തമ്പ് എന്ന വീടിന്റെ നാഥനായിരുന്ന നെടുമുടി വേണു ഒരിക്കൽ ഇരിങ്ങാലക്കുട വഴി പോകുമ്പോൾ ഇന്നസെന്റിന്റെ പുതിയ വീട്ടിൽ വിശ്രമിക്കാൻ കയറി.


അന്ന് നെടുമുടി ഇന്നസെന്റിന് സമ്മാനിച്ചതാണ് ‘’പാർപ്പിടം’’ എന്ന നാമം. ഇന്ന് ആ തമ്പുമൊഴിഞ്ഞു , പാർപ്പിടത്തിൽ കാരണവർ എങ്ങോ പോയി. വേണമെങ്കിൽ അദ്ദേഹത്തിന് അരമണിക്കൂർ മുന്നേ പോകാമായിരുന്നു.


സുബി സുരേഷ് മലയാള മണ്ണിനോട് വിട പറഞ്ഞത് ഇതുവരെ ആരിലും വിശ്വാസമായിട്ടില്ല . കേരളത്തിന്റെ ആസ്ഥാന തമാശക്കാർക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം അകാല വിയോഗങ്ങളിൽ ഏവരും ഞെട്ടിയിരിക്കുകയാണ് .

കൗണ്ടർ അടിക്കുന്നതിൽ രാജ്ഞിയായിരുന്ന സുബിയുടെ കൂടെ അവസാനം വരെ ഉണ്ടായിരുന്ന ടിനി ടോം ഇപ്പോഴും ആ ഷോക്കിൽ നിന്നും മുക്തമായിട്ടില്ല . സുബിയുടെ വിയോഗത്തിന് ശേഷം ഒട്ടുമിക്ക സിനിമാക്കാരും മിമിക്രിക്കാരും സ്വന്തം ശരീരം ചെക്ക് ചെയ്യുന്നതിൽ താത്പര്യം കാണിച്ചു തുടങ്ങിയിരിക്കുന്നു .

publive-image

സമയക്രമമില്ലാത്ത ഭക്ഷണ ശൈലിയും ജങ്ക് ഫുഡ് സംസ്കാരവും ഉറക്കമില്ലായ്മയും ഒക്കെ ഇത്തരം അസുഖങ്ങൾക്ക് കാരണമാകുന്നു . ഇപ്പോഴും ഒട്ടേറെ നടന്മാർ ചികിത്സയിലുമാണ് .

ലാൽ സലാം 

രാഷ്ട്രീയക്കാരനെക്കാൾ നല്ലത് സിനിമാക്കാരനായ നാട്ടുകാരനാണെന്ന് ആൽത്തറയിൽ നിന്നും സഖാവ് ദാസനും, ഇനി അമ്മക്ക് ആര് കൂട്ട് എന്ന വേദനയാൽ ഇടവേള വിജയനും

Advertisment