Advertisment

'ദയാബായിയുടേത് ന്യായമായ സമരം'; ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് യു.ഡി.എഫ് നേതാക്കള്‍

New Update

publive-image

Advertisment

തിരുവനന്തപുരം; എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന സാമൂഹിക പ്രവര്‍ത്തക ദയാബായിയെ ആശുപത്രിയിലെത്തി കണ്ട് യുഡിഎഫ് നേതാക്കള്‍. യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, പി.കെ.കുഞ്ഞാലിക്കുട്ടി എന്നീ നേതാക്കളാണ് ദയാബായിക്ക് പിന്തുണയുമായി ആശുപത്രിയിലെത്തിയത്. ദയാബായിയുടേത് ന്യായമായ സമരമാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

സമരം കാണാതിരിക്കാന്‍ സര്‍ക്കാരിന് എങ്ങനെ കഴിയുന്നു ചര്‍ച്ചയ്ക്ക് വിരുദ്ധമാണ് മന്ത്രിമാര്‍ രേഖാമൂലം അറിയിച്ചത്. മുഖ്യമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്യും. ആരോഗ്യമന്ത്രിയുടെ വീഴ്ചയും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തും. സര്‍ക്കാര്‍ ഉത്തരവാദിത്വം നിറവേറ്റണം. രേഖാ മൂലം നല്‍കിയത് എന്‍ഡോസള്‍ഫാന്‍ വിഷയം മനസിലാക്കാതെയുള്ള മറുപടിയാണ്. സമരം തീര്‍ക്കാന്‍ കൃത്യമായ ഇടപെടലുണ്ടായില്ലെന്നും മന്ത്രിമാരുടെ ഭാഗത്ത് വീഴ്ചയുണ്ടായി എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഞായറാഴ്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജും, ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും സമരസമിതിയുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയ്‌ക്കൊടുവില്‍ ദയാബായി സമരം അവസാനിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ കരുതിയത്. എന്നാല്‍ മന്ത്രിതല ചര്‍ച്ചയിലെ തീരുമാനങ്ങള്‍ രേഖാമൂലം ഉറപ്പായി ലഭിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു ദയാബായി.

തിങ്കളാഴ്ച സര്‍ക്കാര്‍ രേഖാമൂലം ഉറപ്പു നല്‍കിയെങ്കിലും പല കാര്യങ്ങളിലും വ്യക്തതക്കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദയാബായി സമരം തുടരാന്‍ തീരുമാനിച്ചത്.

Advertisment