Advertisment

പി.ടിയുടെ മരണത്തിലൂടെ നഷ്ടമായത് മതേതര പോരാളിയെ... (ലേഖനം)

author-image
nidheesh kumar
New Update

publive-image

Advertisment

അന്ധമായ മതവിശ്വസമോ, മതവൈര്യമോ പുലർത്താത്ത കറകളഞ്ഞ മതേതരവാദിയായിരുന്നു കെപിസിസി വർക്കിംഗ് പ്രസിഡൻ്റും തൃക്കാക്കര എംഎൽഎയുമായ പി.ടി തോമസ് എന്ന രാഷ്ട്രീയ പോരാളി. ഉറച്ച നിലപാടുകളിലൂടെയും രാഷ്ട്രീയത്തിനതീതമായ വിഷയങ്ങളിൽ മന:സാക്ഷിക്ക് നിരക്കുന്ന തരത്തിൽ ഇടപെടുന്ന പകരം വെക്കാനില്ലാത്ത ജനസേവകനെയാണ് പിടിയുടെ മരണത്തിലൂടെ രാഷ്ട്രീയ കേരളത്തിന് നഷ്ടമായത്.

വിനയവും കരുത്തുറ്റ നിലപാടുകളും കൊണ്ട് കോൺഗ്രസിനകത്തും പുറത്തും കർമ്മനിരതനായ പിടിയെ പ്രവാസി മലയാളികൾക്കും കണ്ണു നനയാതെ ഓർക്കാനാവില്ല.

എഴുത്തിനെയും പാട്ടിനെയും ഇഷ്ടപ്പെട്ട പി.ടി വയലാറിൻ്റെ 'ചന്ദ്രകളഭം ചാർത്തി ഉറങ്ങും തീരം...' പ്രിയഗാനത്തോടെയാണ് മണ്ണോടു ചേരുക. പി.ടി കണ്ട കണ്ണുകൾ മറ്റൊരാൾക്ക് വെളിച്ചം നൽകിയാണ് കണ്ണടക്കുന്നത് എന്ന പ്രത്യേകതയും 'കാമുക' ഹൃദയത്തിനുടമയായ പി.ടി യുടെ ചരിത്രം രേഖപ്പെടുത്തും.

ആദർശധീരനായ അതുല്യ പ്രതിഭ കർമ്മ രംഗത്ത് ഏറ്റവും കൂടുതൽ കലഹിച്ചതും പോരാടിയതും പ്രകൃതിക്കും സാധാരണ മനുഷ്യർക്കും കൂടിയാണ്. സത്യസന്ധമായ നിലപാടുകൾ സ്വീകരിച്ചത് കൊണ്ട് തന്നെ ആരുടെ മുന്നിലും ശിരസ് കുനിക്കേണ്ടി വന്നിട്ടില്ല.

എല്ലാ മേഖലയിൽ നിന്നും എതിർപ്പുകൾ വന്നിട്ടും ശക്തമായ ആർജ്ജവത്തോടെ പശ്ചിമഘട്ട മലനിര വിഷയങ്ങളിൽ നിലപാടെടുത്തതും ജീവിച്ചിരിക്കെ ശവസംസ്കാര യാത്ര നടത്തിയ പുരോഹിതർക്ക് മുന്നിൽ തലകുനിക്കാൻ മൃതദേഹത്തെ പോലും സമ്മതിക്കില്ല എന്നുറപ്പാക്കാൻ അന്ത്യാഭിലാഷമായി പറഞ്ഞത് സംസ്കാരം രവിപുരത്തെ പൊതുശ്മശാനത്തിലാവണം എന്നായിരുന്നു.

അങ്ങനെ നിശ്ചയദാർഢ്യം കൊണ്ട് രാഷ്ട്രീയ-പാരിസ്ഥിതിക രംഗങ്ങളിൽ വേറിട്ട ശബ്ദമായ പിടിയുടെ വിടവാങ്ങൽ കോൺഗ്രസ് പ്രവർത്തകർക്ക് എന്നതു പോലെ സാമൂഹ്യ പ്രതിബദ്ധതയുള്ളവരെ കൂടി ദുഃഖിപ്പിക്കുന്നു. പരേത്മാവിന് നിത്യശാന്തി നേരുന്നു. ജയ്ഹിന്ദ്.

Advertisment