Advertisment

ബംഗാള്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയം; ബംഗാളിലെ ജനങ്ങള്‍ മാറ്റത്തിനായി തയ്യാര്‍; താമര യഥാര്‍ത്ഥ മാറ്റം കൊണ്ടുവരും: തൃണമൂല്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി

New Update

publive-image

Advertisment

കൊല്‍ക്കത്ത: ബംഗാള്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും ബംഗാള്‍ ജനത മാറ്റത്തിനായി തയ്യാറെടുത്തെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ ഹൂഗ്ലിയില്‍ വിവിധ റെയില്‍വേ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

'സമഗ്രമായ മാറ്റമാണ് ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യം. രാഷ്ട്രീയ മാറ്റത്തിന് വേണ്ടി മാത്രമല്ല ബംഗാളില്‍ ബിജപി സര്‍ക്കാര്‍ രൂപപ്പെടേണ്ടത്. താമര യഥാര്‍ഥ മാറ്റം കൊണ്ടുവരും', ആ മാറ്റമാണ് യുവജനങ്ങള്‍ ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു.

'പാവപ്പെട്ടവരുടേയും കര്‍ഷകരുടേയും ബാങ്ക് അക്കൗണ്ടുകളിലേക്ക് സര്‍ക്കാര്‍ നേരിട്ട് സാമ്പത്തിക സഹായം എത്തിച്ചു. എന്നാല്‍ ബംഗാളിലാവട്ടെ സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളൊന്നും പാവപ്പെട്ടവരിലേക്കെത്തുന്നില്ല. പകരം തൃണമൂല്‍ കോണ്‍ഗ്രസിലെ നേതാക്കളാണ് പണക്കാരാവുന്നതെന്നും മോദി വിമര്‍ശിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളില്‍ ഈ മാസം ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്.

Advertisment