Advertisment

ഡിജെ പാട്ടിന് ഒപ്പം ദേശീയ പതാക വീശി നൃത്തം; കെ. സുരേന്ദ്രനും പങ്കെടുത്തു, പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്‌

author-image
പൊളിറ്റിക്കല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

പാലക്കാട് കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകര്‍ ഡിജെ പാട്ടിനൊപ്പം ദേശീയ പതാക വീശി നൃത്തം ചെയ്ത സംഭവത്തില്‍ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. ദേശീയ പതാകയെ അപമാനിച്ചെന്നാണ് പരാതി. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച നടത്തിയ തിരംഗ് യാത്രയിലാണ് പ്രവര്‍ത്തകര്‍ ഡിജെ പാട്ടിനൊപ്പം ദേശീയ പതാക വീശി നൃത്തം ചെയ്തത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പരിപാടിയില്‍ പങ്കെടുത്തിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് യൂത്ത്‌കോണ്‍ഗ്രസ് പരാതിയുമായി രംഗത്തെത്തിയത്. നിയമലംഘനം പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്. കേസടുത്ത് നടപടി സ്വീകരിക്കണം. ഇല്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും പരാതിക്കാര്‍ വ്യക്തമാക്കി.

യുവമോര്‍ച്ചയുടെ തിരംഗ് യാത്ര കടന്നുപോയ വഴികളില്‍ യൂത്ത് കോണ്‍ഗ്രസ് അഭിമാന യാത്ര സംഘടിപ്പിക്കുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിക്ടോറിയ കോളജ് പരിസരത്ത് നിന്നാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനം ആരംഭിച്ചത്.

ഇതിന്റെ ദൃശ്യങ്ങള്‍ കെ സുരേന്ദ്രന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്ന് നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ബിജെപി പ്രവര്‍ത്തകര്‍ പതാകയെ അപമാനിച്ചു. പതാകയോട് അനാദരവ് കാണിച്ചു എന്നൊക്കെയാണ് വിമര്‍ശനങ്ങള്‍.

 

Advertisment