Advertisment

മുന്‍മ​ന്ത്രി കെ.ടി. ജലീലിന്റെ രാജിയിലേക്ക് നയിച്ചതടക്കമുള്ള സമരങ്ങളില്‍ പങ്കെടുത്ത പ്രവര്‍ത്തകരുടെ പിഴസംഖ്യ ഏറ്റെടുക്കും -യൂത്ത് ലീഗ്

author-image
പൊളിറ്റിക്കല്‍ ഡസ്ക്
Updated On
New Update

publive-image

കോഴിക്കോട്: മുന്‍ മന്ത്രി കെ.ടി. ജലീലിന്റെ രാജി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യൂത്ത് ലീഗ് സമരങ്ങളുടെ തുടര്‍ച്ചയായി ഉണ്ടായതാണെന്നും ഇത്തരം സമരങ്ങളില്‍ പങ്കെടുത്ത പ്രവര്‍ത്തകരുടെ പിഴ സംഖ്യ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ഏറ്റെടുക്കമെന്നും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.

വിവിധ സമരങ്ങളില്‍ പങ്കെടുത്ത് നിരവധി കേസുകളില്‍ ഉള്‍പ്പെട്ട് പ്രയാസം അനുഭവിക്കുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകരെ സഹായിക്കുന്നതിനായി പ്രത്യേക സെല്‍ രൂപവത്കരിച്ച്‌ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന്റെ ഭാഗമായി ആഗസ്ത് 13ന് നടക്കുന്ന ലോക് അദാലത്തിന്റെ ഭാഗമായി പിഴയടച്ച്‌ കേസിന്റെ തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ സമന്‍സ് കിട്ടിയ എല്ലാ യൂത്ത് ലീഗ് പ്രവര്‍ത്തകരും സംസ്ഥാന കമ്മിറ്റിയെ ബന്ധപ്പെടണം. കേന്ദ്ര - കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ നിരന്തര പ്രക്ഷോഭത്തിന്റെ ഭാഗമായി നിരവധി കേസുകള്‍ ആണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ സര്‍ക്കാര്‍ ചുമത്തിയത്.

നേരത്തെ പൗരത്വ പ്രക്ഷോഭ കേസുകള്‍ ഏറ്റെടുത്തതിന്റെ തുടര്‍ച്ചയായാണ് മറ്റു സമരത്തിന്റെ പിഴ സംഖ്യയും ഏറ്റെടുക്കാന്‍ യൂത്ത് ലീഗ് തീരുമാനിച്ചത്. ലോക് അദാലത്തില്‍ കേസുകള്‍ പിഴ അടച്ച്‌ തീര്‍പ്പാക്കുന്നതിനായി കേസ് സംബന്ധമായ വിവരങ്ങള്‍ ആഗസ്ത് എട്ടിനുള്ളില്‍ സംസ്ഥാന കമ്മിറ്റിക്ക് എത്തിക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Advertisment