Current Politics
കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും അത് നടപ്പാക്കാനുള്ള മനക്കരുത്തും നടത്തിപ്പിലെ കൃത്യതയും അതിന്റെ പൂര്ണതയുമാണ് ഈ വിജയനെ അജയ്യനാക്കിയത് ! മന്ത്രിസഭയിലെ പുതുമയ്ക്കപ്പുറം പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാനുള്ള അപാരമായ കഴിവാണ് പിണറായിയുടെ വിജയ രഹസ്യം ! ഓരോ ദുരന്തങ്ങള്‍ ഉണ്ടായപ്പോഴും ജനം ഉറ്റുനോക്കിയത് പിണറായിയെ ആയിരുന്നു - ഇന്ന് പിണറായിയുടെ 'സ്വന്തം' മന്ത്രിസഭ ! യുവത്വമാണ് അതിന്റെ തിളക്കം ! ഊര്‍ജ്ജസ്വലതയാണ് അതിന്റെ മികവ് - പിണറായിയെ അടുത്തുനിന്ന് വീക്ഷിച്ച ജേക്കബ് ജോര്‍ജിന്റെ മുഖപ്രസംഗം
May 20, 2021 08:37 IST
2 Min read
ആഘോഷമായ സത്യപ്രതിജ്ഞയെ വിമർശിച്ച് എറണാകുളം-അങ്കമാലി അതിരൂപതാ മുഖപത്രം ! രാജ്ഭവനിലെ ലളിതമായ ചടങ്ങില്‍ സത്യപ്രതിജ്ഞ നടത്തുകയായിരുന്നു കേരളമെന്ന മരണവീടിന് നല്ലതെന്നും സത്യദീപത്തിൻ്റെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ന്യായീകരണം കൊവിഡിന് തിരിഞ്ഞോ എന്നും സത്യദീപത്തിൻ്റെ പരിഹാസം
May 20, 2021 08:14 IST
1 Min read
തുടര്‍ഭരണത്തിനൊപ്പം വിവാദങ്ങള്‍ക്കും തുടര്‍ച്ചയുണ്ടാകരുതെന്ന് സിപിഎം തീരുമാനം. അവതാരങ്ങളെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്കിയ മുഖ്യമന്ത്രിയെ പോലും വലച്ച് വിശ്വസ്തന് അവതാരമായതും പാഠം. ഉപദേശക നിയമനത്തിലും പേഴ്സണല്‍ സ്റ്റാഫിലും അതീവ ജാഗ്രത വേണമെന്ന് നിര്‍ദേശം. ബന്ധു നിയമനത്തിലും ഇനി കര്‍ശന നിയന്ത്രണം. പുതിയ കരാറുകളിലും ജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രി തന്നെ മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കും. രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിമാരോട് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശങ്ങള്‍ ഇങ്ങനെ !
May 20, 2021 07:57 IST
1 Min read
ഒടുവില്‍ പ്രതിപക്ഷ നേതാവിനെ ഇന്ന് പ്രഖ്യാപിക്കും ! വിഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കാനൊരുങ്ങി ഹൈക്കമാന്‍ഡ്. കേരളത്തിലെ ഒരു ഗ്രൂപ്പുകളിക്കും ഇനി കൂടെയില്ലെന്ന് ഹൈക്കമാന്‍ഡിന്റെ സന്ദേശം. കേരളത്തിലെ എ,ഐ ഗ്രൂപ്പിലെ ഉന്നതരുടെ ഒത്തുകളി സംബന്ധിച്ച് ഇന്നലെ മാത്രം രാഹുല്‍ ഗാന്ധിച്ച് ലഭിച്ചത് പതിനായിരത്തിലേറെ പരാതികള്‍. ഭരണപക്ഷത്തിന്റെ പുതുനിരയ്ക്കെതിരെ പ്രതിപക്ഷത്തിന്റെ പഴയമുഖവുമായി ഇറങ്ങിയാല്‍ അടുത്ത തവണ പ്രതിപക്ഷമാകാന്‍ പോലുമുള്ള അംഗബലമുണ്ടാകില്ലെന്നും വിലയിരുത്തല്‍. ചെന്നിത്തലയ്ക്ക് തിരിച്ചടിയായത് എംഎല്‍എമാരുടെ എതിര്‍പ്പ് തന്നെ
May 20, 2021 02:20 IST
1 Min read
ദേവസ്വം വകുപ്പ് കൈകാര്യം ചെയ്യുന്ന ദളിത് വിഭാഗത്തിൽ നിന്നുള്ള നാലാമനായി കെ രാധാകൃഷ്ണണൻ ! മുമ്പ് ദേവസ്വം മന്ത്രിയായ മൂന്നു പേരും കോൺഗ്രസുകാര്‍. ദേവസ്വം വകുപ്പ് കൈകാര്യം ചെയ്ത ആദ്യ ദളിത് വിഭാഗത്തിൽ നിന്നുള്ള പ്രതിനിധി 1970 ൽ തൃത്താലയിൽ നിന്നുള്ള വെള്ള ഈച്ചരൻ. ദേവസ്വം വകുപ്പിൽ സി പി എം നിയോഗിക്കുന്ന ആദ്യ ദളിതനെന്ന പദവി ഇനി രാധാകൃഷ്ണന് സ്വന്തം
May 19, 2021 18:05 IST
1 Min read
''പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതിന് പാർട്ടിയുടെ സംഘടനാ നടപടി അനുസരിച്ച് ഇന്നലെയാണ് ആദ്യ യോഗം ചേർന്നതും നിയുക്ത എംഎല്‍എമാരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതും. തുടർന്ന് കോൺഗ്രസ്സ് പ്രസിഡൻ്റ് ഉചിതമായ തീരുമാനം എടുക്കുക എന്നത് സാമാന്യ സംഘടനാ രീതിയാണ്. പ്രവർത്തകരുടെ വികാരങ്ങൾക്ക് അനുസൃതമായി ഉചിതമായ തീരുമാനമുണ്ടാകുമെന്നാണ് വിശ്വാസം''-മാറ്റത്തിന്റെ സൂചന നല്കി റോജി എം ജോണ്‍
May 19, 2021 18:04 IST
1 Min read