Advertisment

 നമ്മുടെ ഒക്കെ വീട്ടിൽ, അടുക്കളപ്പണികൾക്കിടയിൽ വസ്ത്രം അങ്ങോടും ഇങ്ങോടും മാറികിടക്കുന്നതു പല അമ്മമാരും ശ്രദ്ധിക്കാറില്ല; തങ്ങൾ സോഷ്യൽ മീഡിയയിൽ പ്രമുഖരായ വിവരം അറിയാതെ, ബലിയാടുകൾ ആയവരെ കുറിച്ചോർക്കുമ്പോൾ വേദന മാത്രം; മാതാപിതാക്കൾ ശ്രദ്ധിക്കുക, നമ്മുടെ കുഞ്ഞുങ്ങൾക്കു അറിവ് കൂടിപോയപ്പോൾ വകതിരിവ് നഷ്‌ടപ്പെട്ടുവെന്നു വേണം കരുതാൻ; യുവ അധ്യാപികയുടെ കുറിപ്പ്‌

New Update

കുറച്ച് ലൈക്കിനും കമന്റിനുമായി ടിക്ക് ടോക്കില്‍ സ്വന്തം അമ്മയുടെയും മറ്റും വീഡിയോ അവര്‍ പോലും അറിയാതെ പകര്‍ത്തി പോസ്റ്റ് ചെയ്യുന്ന വിരുതന്മാരെ കുറിച്ച് യുവ അധ്യാപികയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു. ഡോ.അനുജ ജോസഫാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

Advertisment

publive-image

കുറിപ്പ് വായിക്കാം

ചേട്ടാ ചേച്ചി ഒരു ലൈക് അല്ലെങ്കിൽ ഷെയർ, അതിപ്പോ ഏതു പോസ്റ്റായാലും ശെരി ലൈക് പ്രധാനമാണ് !

ഈ കൊറോണക്കാലത്തു നേരംകൊല്ലികളായി, നമ്മളിൽ പലരും "ആപ്പ് "കളിൽ സജീവരായി തീർന്നുവെന്നതും സത്യം. ഇനി പറയാനുള്ളത് ടിക്‌ടോക് (tiktok) പോലുള്ള ആപ്പ് കളിൽ സ്വകാര്യതയില്ലാത്ത ലോകം പലരും കാഴ്ച വയ്ക്കുന്നത് കണ്ടു പകച്ചു പോയ എന്റെ മനസ്സ്.

കേവലം തമാശകളായി പലതും ആസ്വദിക്കാൻ ശ്രമം നടത്തിയെങ്കിലും ചിലത് പറയാതിരിക്കാൻ കഴിയുന്നില്ല.

" എന്റെ വീട്ടിൽ അമ്മ അല്ലെങ്കിൽ ചേച്ചി"ഇത്യാദി ക്യാപ്ഷൻ, തുണി അലക്കുന്ന, മുറ്റമടിക്കുന്ന, പാത്രം കഴുകുന്ന, നിലം തൊടയ്ക്കുന്ന പല അമ്മമാരെയും കണ്ടു, ചുരുക്കം ചിലർ സ്ക്രിപ്റ്റ് അറിഞ്ഞത് കൊണ്ടു മാന്യമായ നിലയിലായിരുന്നു. എന്നാൽ ഒട്ടേറെ പേരും ഈ തമാശ അറിയാതെ പോയവരാണെന്നു തോന്നി പോയി. നമ്മുടെ ഒക്കെ വീട്ടിൽ, അടുക്കളപ്പണികൾക്കിടയിൽ വസ്ത്രം അങ്ങോടും ഇങ്ങോടും മാറികിടക്കുന്നതു പല അമ്മമാരും ശ്രദ്ധിക്കാറില്ല.സ്വന്തം വീടിനകത്തെ സുരക്ഷയിൽ അകമഴിഞ്ഞ് വിശ്വാസം അർപ്പിച്ച അവരെയും കുറ്റം പറയാനൊക്കില്ല.

മക്കൾ എന്ന വിളിപ്പേരിൽ വീടിനകത്തെ ജീവിതം പരസ്യമാക്കുന്ന നികൃഷ്‌ടജന്മങ്ങൾ ആകാം അല്ലെങ്കിൽ അയലുവക്കത്തെ ചേച്ചിയെയും അമ്മയെയും കരുവാക്കുന്നവരും ആകാം. രണ്ടായാലും ശെരി തങ്ങൾ സോഷ്യൽ മീഡിയയിൽ പ്രമുഖരായ വിവരം അറിയാതെ, ബലിയാടുകൾ ആയവരെ കുറിച്ചോർക്കുമ്പോൾ വേദന മാത്രം. തുണി അലർജി ആയ ചേച്ചിമാർ അല്ല ആ പാവങ്ങൾ.

അമ്മയുടെയും കൂടെപ്പിറപ്പിന്റെയും എന്നല്ല ഏതൊരു സ്ത്രീയുടെയും മാനത്തിനു വിലയുണ്ട്. അവരറിയാതെ ലൈക്‌ എന്നും പറഞ്ഞു ഏതു മക്കളായാലും ആ ദ്രോഹം ചെയ്യരുത്. മാതാപിതാക്കൾ ശ്രദ്ധിക്കുക, നമ്മുടെ കുഞ്ഞുങ്ങൾക്കു അറിവ് കൂടിപോയപ്പോൾ വകതിരിവ് നഷ്‌ടപ്പെട്ടുവെന്നു വേണം കരുതാൻ.

അമ്മയുടെ മാറിടത്തിൽ നിന്നൊഴുകിയ സ്നേഹത്തിന്റെ, വാൽസല്യത്തിന്റെ ഒക്കെ ചൂട് തിരിച്ചറിയാൻ,അവളുടെ മടിത്തട്ടിൽ പെയ്തിറങ്ങിയ ബാല്യം മറക്കാൻ, ആ ശരീരം തന്റെ ജീവനാണെന്നതും ഓർക്കാണ്ട്‌ കേവലം ലൈക് !പുച്ഛം മാത്രം.

അമ്മമാരോടും ചേച്ചിമാരോടുമായി അയ്യോ അവൻ/അവള് കുഞ്ഞല്ലേ എന്നും പറഞ്ഞു ദയവു ചെയ്തു നിങ്ങൾ വസ്ത്രം മാറുന്നതും മറ്റും തുറന്ന പുസ്തകമാക്കാണ്ടിരിക്കാൻ ശ്രദ്ധിക്കുക. കാര്യം കുഞ്ഞുങ്ങളൊക്കെയാണ്, അവരുടെ ഭാരിച്ച അറിവുകളാണ് വില്ലൻ! എല്ലാവരും അങ്ങനെയല്ലെന്നിരിക്കിലും, സൂക്ഷിച്ചാൽ ദുഃഖിക്കണ്ട.

അവന്റെ ഈ പ്രായത്തിൽ അതിപ്പോൾ ആൺപിള്ളേരായാൽ അങ്ങനെയൊക്കെ അല്ലെ എന്നു ഒരൊഴുക്കൻ മട്ടിൽ പറഞ്ഞു കളയാൻ വരട്ടെ, പുറത്തെ കാഴ്ചകൾ കണ്ടു മടുത്തു അകമേയുള്ള കാഴ്ചകളിലേക്കവർ പോകുന്നതിനു മുൻപായി ജാഗരൂകരാകാൻ മടി കാണിക്കല്ലേ.

https://www.facebook.com/anujaja19/posts/2956533864467293

tik tok facebook post DR ANUJA JOSEPH
Advertisment