Editorial
സീറോ മലബാര്‍ സഭയ്ക്ക് പുതിയ ഇടയന്. സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ എത്തുമ്പോൾ അദ്ദേഹത്തിനു മുന്നിലുള്ളത് വലിയ ദൗത്യങ്ങൾ. ഒരു വലിയ പൊട്ടിത്തെറിയിലേയ്ക്കു നീങ്ങുന്ന എറണാകുളം - അങ്കമാലി അതിരൂപതയിലെ പ്രതിസന്ധി തീര്‍ക്കുന്നതു മുതല്‍ ബിജെപി ബന്ധം വരെ വിവിധങ്ങളായ വിഷയങ്ങള്‍ ! മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ്
Jan 11, 2024 22:50 IST
2 Min read
രാഷ്ട്രീയ നേതാവ് ആവാതെതന്നെ കേരള രാഷ്ട്രീയത്തെ ഏറെ സ്വാധീനിച്ച സമുദായ നേതാവാണ് മന്നത്ത് പത്മനാഭന്. സമുദായത്തിനു വേണ്ടി രാഷ്ട്രീയ നേതൃത്വത്തെ വെല്ലുവിളിച്ചു. ധീരനായ ഒരു യോദ്ധാവിനെപ്പോലെ പടപൊരുതി. ആരെയും പേടിക്കാതെ, ആരെയും കൂസാതെ ! സുതാര്യമായ മതേതര നിലപാടുതന്നെയാണ് എക്കാലവും മന്നം പുലര്‍ത്തിയത്. ക്ഷേത്രപ്രവേന വിളംബര സമരപരമ്പരകളിലൂടെ മന്നം വലിയ ശക്തികേന്ദ്രമായി - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ്
Jan 03, 2024 22:14 IST
3 Min read
കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ നിന്നും നേരിട്ട തിരിച്ചടിയിൽ വി.എം സുധീരന് ക്ഷുഭിതനാണ്. സുധീരനെ വിമര്‍ശിക്കാനും നിയന്ത്രിക്കാനും തക്ക വലിപ്പം ദീപാ ദാസ് മുന്‍ഷിക്ക് ആയോ? 1984ന് മുമ്പുതന്നെ കോണ്‍ഗ്രസില്‍ വന്നയാളാണ് താനെന്ന പ്രസ്താവനയില്‍ സുധാകരനെയും വിമർശിച്ചിരിക്കുന്നു.1982-87 കാലത്ത് ഐ, എ ഗ്രൂപ്പുകള്‍ രൂക്ഷമായ യുദ്ധത്തിലേര്‍പ്പെട്ടിരുന്നപ്പോൾ മുഖ്യമന്ത്രി കരുണാകരന് നിയമസഭയില്‍ സ്വൈര്യം കൊടുക്കാത്ത സ്പീക്കര്‍ വി.എം സുധീരന് വീണ്ടുമൊരു അങ്കം കുറിയ്ക്കുകയാണ് ! - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്
Jan 02, 2024 12:44 IST
2 Min read
തലസ്ഥാന നഗരിയുടെ വിവിധ ശ്രേണികളില്‍ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യംകൊണ്ട് ഏറെ ശ്രദ്ധേയമായി തിരുവനന്തപുരം ഭദ്രാസന മേധാവി ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ യാത്രയയപ്പ് യോഗം. സാധാരണ യാത്രയയപ്പ് യോഗത്തിലുപരി അതൊരു മതസൗഹാര്‍ദവുമായി. ഇത് ബിജെപി ദേശീയ നേതൃത്വം കേരളത്തില്‍ നിന്ന് ഒട്ടുവളരെ പഠിക്കേണ്ടിയിരിക്കുന്നു. ഒരു ചായ സല്‍ക്കാരം കൊണ്ടു വളര്‍ത്തിയെടുക്കാന്‍ കഴിയുന്നതല്ല മതസൗഹാര്‍ദം. അതുറപ്പിക്കേണ്ടത് രാഷ്ട്രീയ നേതൃത്വം തന്നെയാണ് - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ്
Dec 29, 2023 18:26 IST
2 Min read
തനിക്കെതിരെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയാലുടനെ കാര്‍ നിര്‍ത്തി പുറത്തിറങ്ങി ആക്രോശിക്കുകയും സമരക്കാരെ അധിക്ഷേപിക്കുകയും ചെയ്യുന്നത് ഗവര്‍ണറുടെ ഉന്നത സ്ഥാനത്തിന് ഒട്ടും ചേര്‍ന്നതല്ല. സുപ്രീം കോടതി പറഞ്ഞതുപ്രകാരം അധികാരം തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്കാണ്. അല്ലാതെ തെരഞ്ഞെടുക്കപ്പെടാത്ത ഗവര്‍ണര്‍ക്കല്ല! ഇത് ഗവർണറുടെ രാഷ്ട്രീയ കളിയോ? മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്
Dec 18, 2023 21:51 IST
2 Min read
യാത്രാ ബുദ്ധിമുട്ടുകള്‍ തരണം ചെയ്യാനാവാതെ ശബരിമല തീര്‍ത്ഥാടനം പാതിവഴിയേ നിര്‍ത്തി മടങ്ങിയവർ ഇത്തവണ ഏറെയാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന ഭക്തര്‍ക്ക് മിതമായ സൗകര്യങ്ങളെങ്കിലും ഒരുക്കേണ്ടത് അനിവാര്യമാണ്. ഇതിനെല്ലാം ബൃഹത്തായ ഒരു വികസന പദ്ധതി തയ്യാറാക്കി കേന്ദ്ര സഹായം തേടുകയല്ലാതെ വേറൊരു വഴിയില്ല. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശാസ്ത്രീയമായ നടപടികളാണ് വേണ്ടത്. മലയിറങ്ങുന്ന തീര്‍ത്ഥാടകരെ സുരക്ഷിതമായി നീക്കാനും കൃത്യമായ പദ്ധതി വേണം. സര്‍ക്കാരിനു മാത്രമേ ഇതു കഴിയൂ. കേന്ദ്രത്തിനും സംസ്ഥാനത്തിനും - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ്
Dec 14, 2023 21:55 IST
2 Min read
സൗമ്യവും ശക്തവുമായ പ്രസംഗങ്ങളിലൂടെ കാനം നിയമസഭയില്‍ ശ്രദ്ധനേടിയിരുന്നു. പക്ഷേ, ഭരണത്തില്‍ പങ്കാളിയാകാതെ സംഘടനാ രാഷ്ട്രീയത്തിലേയ്ക്കു തിരിച്ചു കയറുകയായിരുന്നു കാനം. മുന്നണിയില്‍ രണ്ടാം സ്ഥാനത്തു നില്ക്കുന്ന പാര്‍ട്ടിയാണു സിപിഐ എങ്കിലും കേരള രാഷ്ട്രീയത്തില്‍ ഒരു മുന്‍നിര നേതാവുതന്നെയായിരുന്നു കാനം എന്ന കാനം രാജേന്ദ്രന് - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്
Dec 12, 2023 20:09 IST
2 Min read
ഒരിക്കലും പാഠം പഠിക്കാത്ത കോണ്‍ഗ്രസ് ഒരിക്കല്‍കൂടി പരാജയത്തിന്റെ പടുകുഴിയില്‍! കൈയിലിരുന്ന ഛത്തിസ്ഗഢ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളും കൈവിട്ടുപോയതോടെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിടിപ്പും പത്രാസുമെല്ലാം വെറും പഴങ്കഥയായി. പരാജയത്തിനു കാരണം കോണ്‍ഗ്രസ് തന്നെ. അതേ. കോണ്‍ഗ്രസിന്റെ തലപ്പത്തിരിക്കുന്ന നേതാക്കള്‍ - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ്
Dec 05, 2023 23:25 IST
2 Min read
ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി കരുത്തുകാട്ടി. തെലങ്കാനയിലെ കോണ്‍ഗ്രസ് ജയത്തോടെ ദക്ഷിണേന്ത്യയിൽ നിന്നും ബിജെപിയെ തുരത്തി. എങ്കിലും തെരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്. കോണ്‍ഗ്രസിന് മികച്ച നേതൃത്വമില്ല. പ്രവര്‍ത്തകരുമില്ല. 'ഇന്ത്യാ' മുന്നണിയുടെ ഭാവി അനിശ്ചിതത്വത്തിലാവുകയും ചെയ്തിരിക്കുന്നു! എന്തുചെയ്യും കോണ്‍ഗ്രസ് ? - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്
Dec 04, 2023 18:34 IST
2 Min read