നിലപാട്
ലീഗുമായി സിപിഎം നേതൃത്വം നടത്തുന്ന ഒളിച്ചുകളി സിപിഐ നേതൃത്വത്തെ പരിഭ്രാന്തിയിലാക്കുന്നുവോ? യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷി ഇടതു മുന്നണിയിലേക്കു വന്നാല്‍ സിപിഐ ഇന്ന് അനുഭവിക്കുന്ന പദവിയും പത്രാസുമെല്ലാം നഷ്ടമായേക്കും! അതിൽ അവർക്ക് പേടിയുമുണ്ട്. ഇടതു മുന്നണി യോഗം ചേര്‍ന്നാലും സിപിഐയുടെ മനസില്‍ ഉരുണ്ടുകൂടുന്ന പേടി ഒരു ചര്‍ച്ചാവിഷയമാകില്ല, തീര്‍ച്ച - മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്
യുഡിഎഫിൽ നിന്നും വ്യതിചലിക്കില്ലെന്ന് മുസ്ലിംലീഗ് തെളിയിച്ചിരിക്കുന്നു. ഏക സിവില്‍ കോഡിൽ ലീഗിന്റെ രാഷ്ട്രീയത്തില്‍ കുലുക്കമുണ്ടാക്കാനാകുമെന്ന് സിപിഎം കരുതിയിരുന്നു. എന്നാൽ സിപിഎമ്മിന്റെ വഴിക്കണക്കുകളൊക്കെയും തെറ്റുകയായിരുന്നു. സമസ്തയെ കൂടെ നിർത്താൻ കഴിയുന്നത് എൽഡിഎഫിന്റെ നേട്ടമാണ്. ലീഗിന് മേൽ കണ്ണുവെച്ചുള്ള രാഷ്ട്രീയ നീക്കം പാളിയതിൽ സിപിഎമ്മിനു നഷ്ടമോ ലാഭമോ സംഭവിച്ചിട്ടില്ല. - മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്
പവാറും പവാറും കൊമ്പുകോർക്കുമ്പോൾ 'പവർ' ആർക്ക്? ശരത് പവാര്‍ കെട്ടി ഉയര്‍ത്തിയ രാഷ്ട്രീയ സാമ്രാജ്യത്തിന്റെ അനന്തരാവകാശം കിട്ടാത്തതിനു പകരംവീട്ടുകയാണ് അജിത് പവാര്‍. എന്‍സിപി പിളര്‍ത്തി ബിജെപിയിലെത്തിയ അജിത്തിന് ഉപമുഖ്യമന്ത്രി സ്ഥാനവും കിട്ടി. പക്ഷെ, കൂറുമാറ്റ നിയമത്തെ അതിജീവിക്കാൻ ഇപ്പോഴും അജിത്തിന് ആയിട്ടില്ല. ഷിന്‍ഡേയ്ക്ക് അയോഗ്യത കല്പ്പിക്കപ്പെട്ടാൽ ഭാവിയിൽ അജിത് പവാറിനെ ബിജെപി മുഖ്യമന്ത്രിയാക്കിയേക്കും! അപ്പോള്‍ പ്രതിപക്ഷ ഐക്യമോ? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോർജ്
എക്സൈസ് മന്ത്രി മാപ്പ് പറഞ്ഞെങ്കിലും ഉദ്യോഗസ്ഥന്റെ പിഴവു മൂലം ഷീലാ സണ്ണി ജയിലില്‍ കഴിയേണ്ടിവന്നത് 72 ദിവസം! ഷീല നേരിട്ട മാനനഷ്ടത്തിന് എന്തുണ്ട് പരിഹാരം? വിശദമായ ചോദ്യം ചെയ്യലോ അന്വേഷണമോ പരിശോധനയോ ഒന്നുമില്ലാതെയാണ് ഷീലയെ കോടതിയില്‍ ഹാജരാക്കുകയും ജയിലിൽ അടച്ചതും. സ്വന്തം തൊഴിലില്‍ വേണ്ടത്ര ഉത്തരവാദിത്വം കാണിക്കാത്ത ഉദ്യോഗസ്ഥര്‍ വകുപ്പിന് ബാദ്ധ്യത തന്നെയാണ്. സമൂഹത്തിനും. വകുപ്പുമന്ത്രി ഇത് പ്രത്യേകം ഓര്‍ക്കണം - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി ഡോ. വി വേണുവിനെയും ഡിജിപിയായി ഡോ. ഷേഖ് ദര്‍വേഷ് സാഹിബിനെയും സര്‍ക്കാര്‍ നിയമിച്ചു. ഭരണത്തിന്റെയും പോലീസിന്റെയും തലവന്മാർ പ്രഗത്ഭരാണ്! ടൂറിസം വികസനത്തിന് വലിയ വളര്‍ച്ചയുടെ വഴി കാട്ടിക്കൊടുത്ത മാര്‍ഗദര്‍ശിയാണ് ഡോ. വേണു. സര്‍വീസിലുടനീളം അഴിമതിയില്ലാത്തയാളെന്നു പേരുകേട്ട ഉദ്യോഗസ്ഥനാണ് ഷേഖ് ദര്‍വേഷ്. കേരളത്തിന്റെ മുഖം മിനുക്കാൻ പുതിയ മേധാവികളെത്തുമ്പോൾ - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലിനെതിരെ കെ സുധാകരന് പിന്നില്‍ ഒന്നിച്ചണിനിരക്കാന്‍ കോണ്‍ഗ്രസ്. ഭരണപക്ഷത്തിനെതിരെ പ്രയോഗിക്കാനുള്ള പുതിയൊരായുധമായിത്തന്നെയാണ് നേതാക്കള്‍ പോലീസ് നടപടിയെ കാണുന്നത്. കണ്ണൂർ രഷ്ട്രീയവും പ്രകടമായി. ക്രൈംബ്രാഞ്ച് രണ്ടും കല്പ്പിച്ചു തന്നെയാണ്. പ്രതിപക്ഷവും ഭരണപക്ഷവും വീണ്ടും പരസ്പരം പോരടിക്കാനിറങ്ങിയപ്പോൾ രാഷ്ട്രീയ രംഗം ചൂടായിക്കഴിഞ്ഞു. - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ ഐക്യപ്രഖ്യാപനം. ഞങ്ങള്‍ ഐക്യപ്പെട്ടെന്ന് ഉറച്ച ശബ്ദത്തിൽ മമത. വലിയ പ്രതീക്ഷകള്‍ നൽകി രാഹുൽ ഗാന്ധിയും. ഐക്യപ്പെട്ടെങ്കിലും എക സിവില്‍ കോഡിൽ പ്രതിപക്ഷ കക്ഷികള്‍ക്കെല്ലാം യോജിച്ചൊരു നിലപാടില്ല. ഈ വിഷയത്തില്‍ ശിവസേനക്കും ആം ആത്മി പാര്‍ട്ടിക്കും തീരെ യോജിക്കാനുമാവില്ല. ബിജെപിയെ തുരത്താൻ പ്രതിപക്ഷത്തിന് ഐക്യമല്ലാതെ വഴിയില്ല! - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
വ്യാജനിൽ കുരുങ്ങി എസ്എഫ്ഐ! ആദ്യം കാട്ടക്കടയിലെ ആൾമാറാട്ടം, പിന്നീട് വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് ജോലിയിൽ പ്രവേശിച്ചത്. ഇപ്പോൾ വീണ്ടും വ്യാജ സർട്ടിഫിക്കറ്റ് ഒപ്പിച്ച് എംകോം പ്രവേശനം. എല്ലാം എസ്എഫ്ഐക്കാർ തന്നെ! ഇതിനെല്ലാം മറുപടി പറയേണ്ട എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയാകട്ടെ എഴുതാത്ത പരീക്ഷ ജയിച്ച മാർക്ക് വിവാദത്തിലും. ഇത് എസ്എഫ്ഐയിലെ ജീര്‍ണതയോ? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്മരണ മായിച്ചുകളയാന്‍ ബിജെപി എന്താണ് ഇത്രയധികം പാടുപെടുന്നത് ? സ്വതന്ത്ര ഇന്ത്യയ്ക്കു നെഹ്റു നല്കിയ വിലപ്പെട്ട സംഭാവനകളെ അറിയാഞ്ഞിട്ടാണോ ഈ നീക്കം? നെഹ്റുവിനെ മറക്കാനും ജനങ്ങളില്‍ നിന്നു മറച്ചുവയ്ക്കാനും കേന്ദ്രം ഭരിക്കുന്നവർ ശ്രമിക്കുന്നു. ആരൊക്കെ മറക്കാനും മറയ്ക്കാനും ശ്രമിച്ചാലും നെഹ്റു സൃഷ്ടിച്ച വന്‍ സ്ഥാപനങ്ങള്‍ രാഷ്ട്രം നിര്‍മിച്ച ആ വലിയ നേതാവിന്റെ സ്മരണകളായി നിലനില്ക്കുക തന്നെ ചെയ്യും. - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്