ഷൈന്‍ ടോം ചാക്കോ റെയ്ഡിനിടെ ഇറങ്ങി ഓടിയത് വെറും കഞ്ചനായതുകൊണ്ടല്ലത്രെ ! ഒപ്പം മുറിയിലുണ്ടായിരുന്ന നടന്മാരെയും നടിമാരെയും രക്ഷിക്കുന്നതിനുള്ള തന്ത്രമായിരുന്നു അതെന്ന് സംശയമുണ്ട്. മുമ്പും ഒപ്പമുണ്ടായിരുന്നവരെ ഒറ്റുകൊടുക്കാത്തവനാണ് ഷൈന്‍. അതുകൊണ്ട് മെഗാ താരത്തിന്റെ ചിത്രങ്ങളില്‍ സ്ഥിരം സാന്നിധ്യമാകാനും കഴിഞ്ഞു - ദാസനും വിജയനും
മല്‍സരിക്കാന്‍ സീറ്റ് തന്നില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരുവനെയും കോണ്‍ഗ്രസില്‍ ഇനി വച്ചുകൊണ്ടിരിക്കരുത്. മണ്ഡലം ആരുടെയും പാരമ്പര്യ സ്വത്തല്ല. നിലമ്പൂരില്‍ പാരമ്പര്യമാകരുത് ജയസാധ്യതയായിരിക്കണം കോണ്‍ഗ്രസ് പരിഗണിക്കേണ്ടത്. ജോയ് മല്സരിക്കട്ടെ, ഷൗക്കത്ത് കാത്തിരിക്കണം തവനൂരിനായി - ദാസനും വിജയനും
'ഇഡി' ഭയമില്ലാതെ ഗുജറാത്ത് കലാപം എടുത്ത് കസര്‍ത്തുകാട്ടാന്‍ പൃഥ്വിരാജിനെയും മുരളി ഗോപിയേയുമൊക്കെ പ്രേരിപ്പിച്ച ഘടകമെന്താണ് ? അപ്പോള്‍ അതുക്കും മേലേ ചിലരുണ്ട് ! പരമ ബോറായ സ്റ്റണ്ട് സീനുകള്‍ ഉള്‍പ്പെടെ കുറെ ഭാഗങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ എമ്പുരാന് ജോറാണ്. ഇഡിയെ ഭയക്കാതെ പണമെറിഞ്ഞ ഗോകുലം ഗോപാലനാണ് യഥാര്‍ഥ നായകന് - ദാസനും വിജയനും
മമ്മുട്ടിയും യൂസഫലിയും മുഹമ്മദ് അനീഷും വികെ അഷ്റഫും ഷാഫി പറമ്പിലും കമാൽ പാഷയും ആസാദ് മൂപ്പനുമൊക്കെയാണ് കേരള മുസ്ലീംങ്ങളുടെ പ്രതിരൂപങ്ങളാകേണ്ടവര്. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഭാര്യയെ വീട്ടില്‍ പ്രസവിക്കാന്‍ വിടുന്നവനും ചില വിവരക്കേടുകള്‍ വിളമ്പുന്നവരും വര്‍ഗീയത പ്രസംഗിക്കുന്നവരുമൊക്കെയാണ് ആ റോള്‍ എടുക്കുന്നത്. സമുദായത്തിന് ചീത്തപ്പേര് ഉണ്ടാക്കുന്നവര്‍ - ദാസനും വിജയനും
വാട്സാപ് തിങ്ങും കേരളനാട്ടില്‍ അഡ്മിന് നാട് ഭരിച്ചീടും എന്നപോലാണ് സോഷ്യല്‍ മീഡിയയിലെ കാര്യങ്ങള്‍. അനാവശ്യത്തിന് ചാറ്റും കോളും ആവശ്യത്തിന് ഫോണും എന്നപോലായി കാര്യങ്ങള്‍. അഡ്മിന്മാരെ തട്ടിയിട്ട് നാട്ടില്‍ ഇറങാന്‍ കഴിയാത്ത സ്ഥിതി. വളിപ്പ് റീല്സുകാരെകൊണ്ട് നാട് മടുത്തു. എന്തുണ്ട് പരിഹാരം - ദാസനും വിജയനും
കോണ്‍ഗ്രസ് നന്നാകാന്‍ തീരുമാനിച്ചാല്‍ പിന്നെ തോല്‍പ്പിക്കാന്‍ ആര്‍ക്ക് കഴിയും. ഇന്ത്യ തിരിച്ചുപിടിക്കാനുള്ള എല്ലാ വിഭവങ്ങളും കോണ്‍ഗ്രസിനുള്ളിലുണ്ട്. പക്ഷേ അത് പ്രയോജനപ്പെടുത്താന്‍ ആര് തയാറാകും ? പൊതുസമൂഹം നിങ്ങളില്‍ നിന്നും ആഗ്രഹിക്കുന്നത് ചെയ്യാന്‍ നേതാക്കള്‍ തീരുമാനിച്ചാല്‍ പിന്നെ വീണ്ടും 'കോണ്‍ഗ്രസ് ഭാരതം' - ദാസനും വിജയനും
നവമാധ്യമങ്ങളില്ലാത്ത കാലത്തെ ആദ്യ ഇഎംഎസ് സര്‍ക്കാരിലെ മന്ത്രിമാരായ വിആര്‍ കൃഷ്ണയ്യര്‍, ജോസഫ് മുണ്ടശ്ശേരി മുതലിങ്ങോട്ടുള്ള മന്ത്രിമാരെയൊക്കെ ഈ തലമുറയിലെ കുട്ടികള്‍ക്ക് വരെ അറിയാം. പക്ഷേ രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരില്‍ എത്രപേരുടെ പേരും വകുപ്പും നാട്ടുകാര്‍ക്കറിയാം. പ്രാഗല്ഭ്യംകൊണ്ട് ഒരാള്‍ പോലുമില്ല, വിവാദങ്ങള്‍കൊണ്ട് ചിലരുണ്ട് - ദാസനും വിജയനും
ഒരു കൊലപാതകത്തില്‍ പൊതുജനം ഇത്രയധികം കൈയ്യടിച്ച ഒരു സംഭവം വേറെ ഉണ്ടാകില്ല ! അത് പ്രമേയമാക്കി പല സിനിമകളിറങ്ങി. ആ കൊലക്കേസ് പ്രതിക്ക് ജയിലില്‍ കിട്ടിയതുപോലും വന്‍ വരവേല്പ് ! ഒടുവില്‍ ഹൈക്കോടതി വെറുതെ വിട്ടപ്പോഴും ജനം കൈയ്യടിച്ചു ! വേദനിക്കുന്ന മലയാളികളുടെ യഥാര്‍ഥ ഹീറോ, കൃഷ്ണപ്രിയയുടെ അച്ഛന് എന്ന ശങ്കരനാരായണന് ചരിത്രമാകുമ്പോള്‍ - ദാസനും വിജയനും