ദാസനും വിജയനും
സുധാകരനും സതീശനും മൈക്കിനുവേണ്ടി തർക്കിച്ചതാണല്ലോ ഇപ്പഴത്തെ ഏറ്റവും വലിയ പ്രശ്നം ? കോൺഗ്രസാണെങ്കിൽ നേതാവ് തെറ്റ് ചെയ്താലും മുഖത്തുനോക്കി ചോദിച്ചിരിക്കും, തെറ്റ് തിരുത്തിക്കും ! ആ വീഡിയോ വൈറലാക്കിയ വ്യഗ്രത കരുവന്നൂർ തട്ടിപ്പിലോ മാസപ്പടിയിലോ സ്വർണ്ണക്കടത്തിലോ കാണിച്ചിരുന്നെങ്കിൽ നമ്മുടെ നാട് എവിടെത്തുമായിരുന്നു ? രാജ്യത്തെ ഏറ്റവും വലിയ ബുദ്ധിമാന്മാരെന്ന് വീരവാദം മുഴക്കുന്ന നാമാണ് ശരിക്കും പൊട്ടന്മാർ - ദാസനും വിജയനും
രാഷ്ട്രീയത്തിൽ ചില കടന്നലുകൾ കയറിക്കൂടിയപ്പോഴാണ് കേരളം ഇങ്ങനെയുള്ള ജീർണ്ണതയിലേക്ക് നീങ്ങിയത്. രാഷ്ട്രീയം മാത്രം പറഞ്ഞിരുന്നിടത്ത് പെണ്ണും കള്ളും കഞ്ചാവും കടന്നുകൂടി. തിരഞ്ഞെടുപ്പുകൾ ജയിക്കുവാൻ ആരെയും എന്തും പറയുന്ന സ്ഥിതി. ഉമ്മൻചാണ്ടിയുടെ വിലാപയാത്രയിലും അതുകഴിഞ്ഞുമൊഴുകിയ ജനങ്ങള് വേറിട്ടൊരു രാഷ്ട്രീയത്തിന്റെ ആരാധകരാണ്. അത് മനസിലാക്കാത്തവർക്ക് പുതുപ്പള്ളി ആവർത്തിക്കും - ദാസനും വിജയനും
വിദേശയാത്രകളിൽ തങ്ങൾക്ക് യോജിക്കാത്ത പാന്റ്സും കോട്ടും ധരിക്കാതെ വെണ്മയുള്ള ഖദർ ഷർട്ടും വെള്ള മുണ്ടും ധരിച്ച് മലയാളിയുടെ അഭിമാനമായി മാറി. വിദേശ ഭരണാധികാരികൾക്ക് മുൻപിലും അത്ഭുതമായി മാറി. നിയമസഭയിൽ മക്കളെ പറഞ്ഞു അവഹേളിച്ചപ്പോഴും എതിരാളികളുടെ മക്കൾ ആപത്തിൽ പെട്ടപ്പോൾ പറഞ്ഞത് അവരുടെ മക്കളല്ല ശത്രുക്കളെന്ന്. ഉമ്മൻ ചാണ്ടിയുടെ കബറിടം കാണാൻ വിദേശ പ്രതിനിധികളും എത്തുമ്പോൾ - ദാസനും വിജയനും
മണിപ്പൂരിൽ കേന്ദ്രീകൃതമായി നടക്കുന്നത് കേരളത്തിൽ അങ്ങിങ്ങായി പലപ്പോഴായി അരങ്ങേറുന്നു. ആലുവയിലെ പൊന്നോമനയുടെ ദുരന്തവും മണിപ്പൂരിലെ നടുക്കുന്ന കാഴ്ചകളും തമ്മിലെന്ത് വ്യത്യാസം ? മലയാളിയുടെ നന്മമനസ് കൈമോശം വന്നോ ? ആലുവയും വാളയാറും വണ്ടിപ്പെരിയാറുമെല്ലാം അരാജകത്വത്തിന്റെ സിംബലുകൾ ! ഈ പോക്ക് പോയാൽ എല്ലാം ശരിയാകുമോ ? - ദാസനും വിജയനും എഴുതുന്നു
വിലകൂട്ടി വില കൂട്ടി യുവാക്കളെ മദ്യത്തില് നിന്നകറ്റിയത് സര്ക്കാര് ? ഒരു ചെറുതടിച്ചു വാഹനമോടിച്ചാലും പോലീസ് പിടിക്കുമെന്നായതും യുവാക്കളെ മയക്കു മരുന്നിലേയ്ക്ക് എത്തിച്ചു. സര്ക്കാര് കൂലിക്ക് പ്രസംഗിക്കുന്ന സാംസ്കാരിക നായകരുടെ വാക്ക് കേട്ടപ്പോള് ഒരു തലമുറ നടന്നടുത്തത് ലഹരിയിലേയ്ക്ക്. ചികിത്സ രോഗത്തിനാകരുത്, രോഗകാരണത്തിനാകണം. അതില്ലാതെ കുരുന്നിന് കൊടുക്കുന്ന മാപ്പിനെന്തര്ത്ഥം ?- ദാസനും വിജയനും
ആപ്പ് മുതലാളി ഖത്തറിൽ മെസിയുമായി പന്തുകളിക്കുമ്പോൾ മുംബൈയിൽ ഷാരൂഖുമായി ഡിന്നർ കഴിക്കുമ്പോൾ ആപ്പ് കമ്പനി വസ്ത്രങ്ങളിട്ട് ക്രിക്കറ്റുകാർ സിക്സറുകൾ അടിക്കുമ്പോൾ കേരളത്തിലെ ഗ്രാമങ്ങളിൽ മക്കൾക്കുവേണ്ടി പണം മുടക്കിയ പാവപ്പെട്ടവന്റെ കണ്ണുനീർ വീണത് കാണാതെ പോകരുത്. ദൈവം അത് കണ്ടു. എത്ര ഉയരത്തിൽ പറന്നാലും സമ്മാനങ്ങൾ വാങ്ങുവാൻ താഴെ വന്നല്ലേ പറ്റൂ. അതുമിപ്പോൾ കാണാൻ കഴിയും. കണ്ണീർവീണ ഒരു കത്ത് - ദാസനും വിജയനും
രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയും ഉമ്മൻ ചാണ്ടിയുടെ അവസാന യാത്രയും കോൺഗ്രസിന് കരുത്താകും. 'കടക്കൂ പുറത്തേക്ക് ’ കേട്ട് ശീലിച്ച മാധ്യമ സുഹൃത്തുക്കൾ യാഥാർത്ഥ ‘ക്യാപ്റ്റനെ’ കണ്ടെത്തി. പാഞ്ഞുപോകുന്ന എസ്കോർട്ട് വാഹനങ്ങളുടെ പുറകെ പായാതെ ഇഴഞ്ഞുനീങ്ങിയ ആ കെഎസ്ആർടിസി ബസിനൊപ്പം അവർ മെല്ലെ നടന്നു. ആ വിലാപയാത്രയിൽ താരതമ്യം ചെയ്തത് മുൻ മുഖ്യമന്ത്രിയെയും നിലവിലെ മുഖ്യമന്ത്രിയെയും. ഉമ്മൻ ചാണ്ടി കടന്നുപോകുമ്പോൾ - ദാസനും വിജയനും