ഇസ്രയേലിന്റെ സ്വന്തം ഐടി സെൽ രൂപീകരിച്ച 'യൂണിറ്റ് 8200' എന്ന കമ്പനിയാണ് ഇന്നിപ്പോൾ ലോകത്തെമ്പാടുമുള്ള മൊബൈൽ ഫോണുകളും പേജറുകളും വാക്കി ടോക്കികളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും എന്തിനധികം പറയുന്നു, വേണമെങ്കിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വരെ നിയന്ത്രിക്കുന്നത്.
അത് മനസിലാക്കിയതുകൊണ്ടാകാം ജർമനി, ഇംഗ്ലണ്ട്, ഇറ്റലി, വെനിസുല, അയർലൻഡ്, ഫ്രാൻസ്, നെതർലൻഡ്‌സ്, അമേരിക്ക എന്നീ രാജ്യങ്ങളിൽ ഇവിഎം അഥവാ ഇലക്ട്രോണിക്സ് വോട്ടിങ് മെഷീൻ ചവറ്റുകൊട്ടകളിൽ എറിഞ്ഞത്. മൊസാദിനും ഐഡിഎഫിനും (ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സസ്) വേണ്ട സൈബർ സഹായങ്ങളെല്ലാം ഒരുക്കികൊടുക്കുന്നതും യൂണിററ്റ് 8200 തന്നെയാണ്.
പേജറില്‍ എന്തെല്ലാം..
ഒരു ലൈറ്ററിന്റെ അത്രയും വലിപ്പമുള്ള പേജറുകളിൽ സ്ഫോടക വസ്തുക്കൾ നിറക്കാമെങ്കിൽ ഒരു ഇവിഎം മെഷീനിൽ എന്തൊക്കെ നിറക്കാം എന്ന് ലെബനോൻ പൊട്ടിത്തെറികളിലൂടെ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. 2022 ൽ ഹിസ്ബുള്ള നേതാവ് മൊബൈൽ ഫോണുകളെ വിശ്വസിക്കുവാനാകില്ല എന്ന് പ്രഖ്യാപിച്ചതോടെ ഒട്ടുമിക്ക ഹിസ്ബുള്ള പോരാളികളും വർഷങ്ങൾക്ക് മുൻപ് ലോകം ഉപേക്ഷിക്കപ്പെട്ട പേജർ സംവിധാനങ്ങളിൽ ആശ്രയിച്ചു.
അതിന്നായി അവർ ഇന്റർനാഷണൽ മാർക്കറ്റിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചപ്പോള്‍ ഹങ്കറി ആസ്ഥാനമായി ബിസിനസ് ചെയ്യുന്ന ക്രിസ്റ്റ്യാന ബാർസോനി ആർസിഡിയാക്കോനോ എന്ന ഇറ്റാലിയൻ വേരുകളുള്ള യുവതിയാണ് പേജർ സപ്ലൈ ചെയ്തത്.
സിസിലി ഒരു വ്യാജസൃഷ്ടി
ഏഴു ഭാഷകൾ അറിയാവുന്ന ക്രിസ്റ്റിന ഇറ്റലിയിലെ സിസിലിയിലാണ് ജനിച്ചതെങ്കിലും ജ്യുതമതക്കാരിയാണ്. പഠിക്കുന്ന സമയത്ത് വളരെ അന്തര്‍മുഖിയായിരുന്നു. ഡിഗ്രി വിദ്യാഭ്യാസം ഉണ്ടെങ്കിലും യൂണിവേഴ്സിറ്റികൾ ഒക്കെ അത് നിഷേധിച്ചിട്ടുമുണ്ട്.
രാജ്യാന്തര അറ്റോമിക് എനർജി (ഐഎഇഎ) ഏജൻസിയിൽ പ്രോജക്ട് മാനേജരായും ന്യൂയോർക്കിലെ എർത്ത് ചൈൽഡ് ഇൻസ്റ്റിട്യൂട്ടിൽ അംഗമെന്നൊക്കെ അവകാശപ്പെടുന്നുണ്ടെങ്കിലും എല്ലാം നുണയായിരുന്നു എന്നും തെളിഞ്ഞിട്ടുണ്ട്. ബുഡാപെസ്റ്റിലെ വസതിയിൽ നിന്നും ഇവർ മുങ്ങിയെങ്കിലും അമേരിക്കയിലിലേക്കാണ് പോയിരിക്കുന്നത് എന്നാണ് ആൺ സുഹൃത്ത് വെളിപ്പെടുത്തുന്നത്.
റിൻസൺ ജോസ് എവിടെ ?
വയനാട്ടിലെ ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന റിൻസൺ ജോസ് നോർവേയിൽ എത്തുകയും അവിടെനിന്നും ബൾഗേറിയ, ഹങ്കറി, അമേരിക്ക എന്നീ രാജ്യങ്ങൾ മുഖേന ലെബനാനിലേക്ക് പേജറുകൾ സപ്ലൈ ചെയ്യുകയും ഇന്നിപ്പോൾ അന്വേഷണം വന്നപ്പോൾ അമേരിക്കയിലേക്ക് മുങ്ങുകയും ചെയ്തുവെന്ന് ഇന്റർനാഷണൽ മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നു.
നമ്മുടെ നാട്ടിലെ സ്റ്റാർട്ട് അപ്പ് കമ്പനികളിലെ ബുദ്ധിജീവികളേ അന്വേഷിച്ചു പിടിച്ചുകൊണ്ട് ഇസ്രായേൽ വളരെ പെട്ടെന്ന് അവരെ കോടീശ്വരൻമാർ ആക്കുകയും പിന്നീട് അവരെക്കൊണ്ട് ഈ വക ചെയ്തികൾ ചെയ്യിക്കുന്നു എന്ന് വേണം കരുതുവാൻ .
ഇസ്രയേലിന്റെ ഒട്ടുമിക്ക സോഫ്ട്‍വെയർ പ്രോഗ്രാമിങ്‌കളും നടക്കുന്നത് ഇന്ത്യയിലാണ്. നല്ല കോഡിങ് ബുദ്ധിജീവികളേ തപ്പിയെടുത്തുകൊണ്ട് അവരെ കൊണ്ട് ഈ വക യുദ്ധമുറകൾ അവരറിഞ്ഞും അവരറിയാതെയും ചെയ്യിക്കുന്നത് വര്‍ഷങ്ങളായി നടന്നുവരുന്നു.
വഴിതെറ്റുന്ന യുവത്വം
പെഗാസസ് പോലുള്ള ചാര സോഫ്ട്‍വെയറുകളും മറ്റും രൂപകൽപ്പന നടത്തുന്നതിൽ അവർ ഇന്ത്യൻ ചെറുപ്പക്കാരെ പ്രയോജനപ്പെടുത്തിയിട്ടുണ്ട് എന്നാണ് അവരുടെ സിഇഓയിൽ നിന്നും മനസിലാക്കുവാൻ സാധിച്ചത്.
അതിന്നായി മൂന്നു വർഷത്തോളം അവർ ഇന്ത്യയിൽ തമ്പടിച്ചിരുന്നുവത്രേ. നമ്മുടെ ചെറുപ്പക്കാരിൽ വളർന്നുവരുന്ന പണത്തിനോടുള്ള ആസക്തി മുതലെടുത്തുകൊണ്ടാണ് അവർ ഓരോരോ രാജ്യങ്ങളെ മറയാക്കിക്കൊണ്ട് ഈ വക കളികൾ കളിച്ചുപോന്നിട്ടുള്ളത്.
ഇന്നിപ്പോൾ നാം ഉപയോഗിക്കുന്ന മൊബൈൽ ഫോണുകൾ എപ്പോഴാണ് നമുക്ക് എതിരാവുന്നത് എന്നത് കണ്ടറിയേണ്ടത് തന്നെയാണ്. അതുപോലെ കുട്ടികൾ ഉപയോഗിക്കുന്ന എംപി 3 യും എംപി 4 ഉം ഒക്കെ എപ്പോൾ വേണമെങ്കിലും മനസ്സ് മാറാവുന്ന അവസ്ഥയിലാണ്.
വിശ്വാസം, അതല്ലേ ഇല്ലാത്തത്
നമ്മളൊക്കെ ഓർമ്മവെച്ച നാൾ മുതൽ ഈ കഥകൾ കേട്ട് വളർന്നവരാണ്. ഒന്നിനെയും വിശ്വസിക്കുവാൻ ആകില്ല എന്നത് നമ്മുടെ കാരണവന്മാർ പറയുമായിരുന്നു. അതുകൊണ്ടൊക്കെ തന്നെയാണ് ചൈനയും ഉത്തരകൊറിയയും ഒക്കെ അവരുടേതായ ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഫോണുകളും സോഫ്റ്റ് വെയറുകളും സോഷ്യൽ മീഡിയ സൈറ്റുകളും ഒക്കെ ഉണ്ടാക്കിയെടുത്തത്.
മൈക്രോസോഫ്റ്റ് ഒന്ന് പണി പറ്റിച്ചപ്പോൾ ലോകം മുഴുവൻ വിമാനസർവീസുകളും ബുക്കിങ്ങുകളും നിശ്ചലമായത് നാം കണ്ടതാണ്. രണ്ടു വർഷങ്ങൾക്ക് മുൻപ് എട്ടുമണിക്കൂർ വാട്സാപ്പും ഫേസ്ബുക്കും ഇൻസ്റ്റായും നിശ്ചലമായപ്പോൾ ചെറുപ്പക്കാരിൽ കടന്നുവന്ന അമ്പരപ്പുകൾ നാം കണ്ടതാണ്.
നിയന്ത്രണം വിരല്‍ത്തുമ്പില്‍
നമ്മളെയൊക്കെ ആരൊക്കെയോ നിയന്ത്രിക്കുന്നുണ്ട് എന്നതിന്റെ മറ്റൊരു തെളിവായിരുന്നു കോവിഡ് എന്ന മഹാമാരിയും അതുമായി ബന്ധപ്പെട്ട വാക്സിനുകളും മറ്റും.
ഒരു മലയാളിയുടെ പേര് ഈ ലെബനോൻ ആക്രമണത്തിൽ ഉൾപ്പെടുമ്പോൾ വിദേശങ്ങളിലെയും ഇന്ത്യയിലെയും മലയാളി സ്റ്റാർട്ടപ്പുകളും സോഫ്ട്‍വെയർ കമ്പനികളും ഒക്കെ നിരീക്ഷണത്തിൽ ആകുമെന്നതിൽ സംശയത്തിനിടയില്ല.
ഇസ്രായേൽ ചാരന്മാർ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്നതും ഈ വക മലയാളി - ഇന്ത്യൻ കമ്പനികളാണ് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഇന്നിപ്പോൾ റിൻസൺ ജോസിലൂടെ പുറത്തുവരുന്നത്. പുള്ളിയും ഇപ്പോൾ അമേരിക്കയിലേക്ക് പറന്നിരിക്കുയാണ് !
എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന മൊബൈൽ ഫോണുമായി കോഡർ ദാസനും
ഹിസ്‌ബുള്ളക്ക് ഇനിയും നേരം വെളുക്കാൻ ഉണ്ടെന്ന് ഉപദേശിച്ചുകൊണ്ട് ഫൈറ്റർ വിജയനും