Editorial
ഗവര്‍ണര്‍ക്കെതിരെ കേരളം സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജി ഒരു ഭരണഘടനാ പ്രശ്നം തന്നെയാണ്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണോ ഗവര്‍ണറാണോ സുപ്രീം എന്ന തര്‍ക്കം. നിയമസഭ ജനങ്ങളുടേതാണ്. ജനപ്രതിനിധികളുടേതാണ്. അവര്‍ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ക്ക് അനിശ്ചിതകാലം തടഞ്ഞുവെക്കാന്‍ കഴിയുമോ ? തര്‍ക്കങ്ങള്‍ സുപ്രീം കോടതി തീരുമാനിക്കട്ടെ - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
Nov 04, 2023 00:23 IST
2 Min read
അമേരിക്കയോടും ചൈനയോടുമൊക്കെ കിടപിടിക്കാന്‍ തക്ക നേട്ടങ്ങളുള്ള ഇന്ത്യന്‍ സംസ്ഥാനം തന്നെയാണ് കേരളം. ആ നേട്ടങ്ങള്‍ ലോകത്തെ അറിയിക്കുകയാണ് കേരളീയത്തിന്റെ ലക്ഷ്യം. ജനാധിപത്യ ക്രമത്തില്‍ ഒരു സര്‍ക്കാര്‍ ചെയ്യുന്നതിലും പറയുന്നതിലും ഒക്കെ ആ സര്‍ക്കാരിന്റെ രാഷ്ട്രീയം ഉണ്ടാവുക സ്വാഭാവികമാണ്. കേരളീയത്തിനും അതിന്റേതായ രാഷ്ട്രീയമുണ്ട്. പക്ഷേ അതിന്റെ ഉദ്ദേശലക്ഷ്യങ്ങളെ ചോദ്യം ചെയ്യാനാവില്ല - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
Nov 03, 2023 20:01 IST
2 Min read
വികൃത മനസുകള്‍ സാമൂഹ്യ മാധ്യമങ്ങള്‍ കൈകാര്യം ചെയ്താലുണ്ടാകുന്ന ദുരന്തമാണ് സിനിമാ റിവ്യൂവിലൂടെ സംഭവിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന സിനിമാ വ്യവസായം തകര്‍ന്നാലും വേണ്ടില്ല, തങ്ങള്‍ക്കു ലക്ഷങ്ങള്‍ കിട്ടണമെന്ന നീച മന:സ്ഥിതിയാണ് യൂട്യൂബർമാർക്ക്. സമൂഹം ജാഗ്രതയോടെ കാണേണ്ട വിഷയം തന്നെയാണിത്. അഭിപ്രായ സ്വാതന്ത്ര്യം അതിരുകടക്കുന്നുവോ? - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്
Oct 29, 2023 00:36 IST
2 Min read
ഇന്ത്യയുടെ ചരിത്രം ഗതി മാറ്റുന്ന രാഷ്ട്രീയ നാടകമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി പാഠപുസ്തകങ്ങള്‍ മാറ്റിയെഴുതണമെന്ന ശുപാര്‍ശ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രം പഠിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ്. ആറേഴു പേര് കൂടിയിരുന്ന് ആലോചിച്ചു തീരുമാനിച്ചാല്‍ മായിച്ചു കളയാവുന്നതല്ല ഇന്ത്യ എന്ന വികാരവും സ്വാതന്ത്ര്യ സമര ചരിത്രവും. ഇന്ത്യ ഇന്ത്യാക്കാരുടേതാണ് സര് ! - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്
Oct 28, 2023 16:29 IST
2 Min read
കേരളത്തിന് തിലകക്കുറിയായി വിഴിഞ്ഞം തുറമുഖത്ത് ആദ്യത്തെ കപ്പലടുത്തു. പദ്ധതി യഥാർദ്യമായത് കെ കരുണാകരന്റെയും ഉമ്മൻചാണ്ടിയുടെയും കാലം കഴിഞ്ഞ് പിണറായിയിലൂടെ. പൂര്‍ത്തീകരിക്കുന്ന വിഴിഞ്ഞം പദ്ധതി പക്ഷെ സര്‍ക്കാരിനു മുന്നില്‍ നിരത്തുന്ന വലിയ വെല്ലുവിളികളാണ്. വിഴിഞ്ഞത്തിന്റെ പ്രയോജനങ്ങള്‍ കേരളത്തിനു കിട്ടണമെങ്കിൽ സര്‍ക്കാര്‍ ഇനി വലിയ ശ്രദ്ധ കൊടുക്കേണ്ടി വരും - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്
Oct 17, 2023 12:38 IST
3 Min read
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്‍കുമാറിന്റെ തട്ടം പ്രസ്താവന മുസ്ലിം സമുദായത്തിനുള്ളില്‍ത്തന്നെ സംഘര്‍ഷത്തിനു വഴിതെളിച്ചിരിക്കുന്നു. വിഷയത്തിൽ സമസ്തയും ലീഗും നേര്‍ക്കുനേര്‍ വന്നിരിക്കുന്നു. ഈ സംഘര്‍ഷത്തില്‍ സമസ്തയ്ക്കു നഷ്ടപ്പെടാന്‍ യാതൊന്നുമില്ല തന്നെ. ലീഗിനാകട്ടെ, നഷ്ടപ്പെടാന്‍ ഏറെയുണ്ടുതാനും - മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്
Oct 07, 2023 21:20 IST
2 Min read
ലോകമെങ്ങും ജനാധിപത്യ പ്രക്രിയയുടെ അടിസ്ഥാന ഘടകം മാധ്യമ സ്വാതന്ത്ര്യം തന്നെയാണ്; ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യത്തിനു നേരേ കേന്ദ്ര ഏജന്‍സികള്‍ തിരിയുന്നത് തികച്ചും അപകടകരമാണ്; മാധ്യമ സ്വാതന്ത്ര്യത്തിനു തുരങ്കം വെയ്ക്കുന്ന നടപടികള്‍ അന്വേഷണ ഏജന്‍സികള്‍ കൈക്കൊള്ളുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ല. മാധ്യമ സ്വാതന്ത്ര്യത്തിനു തുരങ്കം വെയ്ക്കുന്നത് ആര്? - മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്
Oct 07, 2023 08:41 IST
2 Min read
1971 ല്‍ 62 കാരനായ ശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ തലമുറമാറ്റം ആവശ്യപ്പെട്ട വയലാര്‍ രവിയും ആന്റണിയും ഉമ്മന്‍ ചാണ്ടിയും 30 വയസില്‍ താക്കോല്‍ സ്ഥാനങ്ങളിലെത്തി. എന്നിട്ട് 83 വയസിലും ചെന്നിത്തലയെ വരാന്തയിലിരുത്തി ആന്റണി വര്‍ക്കിങ് കമ്മിറ്റിയില്‍; ഈ പുനസംഘടനയിലും ഒരു ചെറുപ്പക്കാരുടെ പേരും താക്കോല്‍ സ്ഥാനങ്ങളിലേയ്ക്ക് പറഞ്ഞു കേള്‍ക്കുന്നില്ല. പകരം കെസി ജോസഫുമാര്‍ തന്നെ; ചെറുപ്പക്കാരെ വേണ്ടേ ഈ പാര്‍ട്ടിക്ക് - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
Oct 01, 2023 13:48 IST
4 Min read