Current Politics
ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കരണത്തിന് എതിരായ സമരം പിൻവലിച്ചു. തീരുമാനം ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന്. സമരക്കാരുടെ ആവശ്യങ്ങൾക്ക് വഴങ്ങി ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ. ഡ്രൈവിങ്ങ് ടെസ്റ്റുകളുടെ എണ്ണം കൂട്ടും. പതിനഞ്ച് കൊല്ലം കഴിഞ്ഞ വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലന്ന നിർദ്ദേശവും ഒഴിവാക്കി. ടെസ്റ്റിന് രണ്ട് വശത്തും ക്ളച്ചും ബ്രേക്കുമുളള വാഹനങ്ങൾ ഉപയോഗിക്കാനും തടസമില്ല. പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 40 ആയി ഉയർത്തി. ആവശ്യങ്ങൾ അംഗീകരിച്ചിട്ടും സിഐടിയുവിന് അതൃപ്തി
May 15, 2024 18:42 IST
2 Min read
കേരളത്തിൽ നടക്കുന്നത് ഗുണ്ടാരാജ്. ഗുണ്ടകളെ പേടിച്ച് പുറത്തിറങ്ങാൻ വയ്യാത്ത സ്ഥിതി. തൃശൂരിൽ അറുപത് ഗുണ്ടകൾ ഒത്തുചേർന്ന് പാർട്ടി നടത്തിയിട്ടും പോലീസ് അറിഞ്ഞില്ല. ആവേശത്തിലെ രംഗണ്ണൻ സ്റ്റൈലിൽ ഗുണ്ടാ പാർട്ടിക്കെത്തിയവർ എടാ മോനേ റീൽസ് ഇറക്കിയപ്പോൾ ഗുണ്ടകളെ പിടിക്കാൻ നെട്ടോട്ടം. തലസ്ഥാനത്ത് 22കാരനെ ക്രൂരമായി കൊന്നുതള്ളിയത് 2019ൽ കൊലക്കേസിലെ പ്രതികൾ. ഗുണ്ടകൾ ജാമ്യത്തിലിറങ്ങി വിലസിയിട്ടും ഒന്നും അറിയാതെ പോലീസ്
May 15, 2024 15:58 IST
2 Min read
വടകരയിലെ സർവ്വകക്ഷിയോഗത്തെ ചൊല്ലി യുഡിഎഫിൽ ഭിന്നത. സർവകക്ഷിയോഗം വിളിക്കുന്നതിനെ കുറിച്ച് സിപിഎമ്മുമായി ചർച്ച നടത്തിയ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നടപടയിൽ കോൺഗ്രസിന് അതൃപ്തി. ഇലക്ഷൻ ജയിക്കാൻ വർഗീയ കാർഡ് ഇറക്കിയിട്ട് ഇപ്പോൾ സർവ്വകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെടുന്നത് സിപിഎമ്മിൻെറ കുതന്ത്രമെന്ന് കോൺഗ്രസ്. സർവ്വകക്ഷിയോഗം വിളിക്കാനുളള നീക്കത്തിനെതിരെ ലീഗ് പ്രാദേശിക നേതൃത്വവും ആർഎംപിയും രംഗത്ത്
May 14, 2024 20:07 IST
2 Min read
ഓരോ ഫയലും ഒരു ജീവിതമാണെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോൾ സെക്രട്ടേറിയറ്റിൽ കുന്നുകൂടിയത് മൂന്നുലക്ഷത്തിലേറെ ഫയലുകൾ. ഭരണവേഗം കൂട്ടാൻ കർശന നടപടികളുമായി സർക്കാർ. പ്രൊമോഷനും സ്ഥലംമാറ്റത്തിനുമെല്ലാം മാനദണ്ഡം വരും. എല്ലാവർക്കും 15 ദിവസം നിർബന്ധ പരിശീലനം. സെക്രട്ടേറിയറ്റിൽ ഭരണചക്രം തിരിക്കാൻ വിദഗ്ദ്ധരായ ജീവനക്കാരുടെ കൂട്ടം. ഭരണത്തിന്റെ മുഖം മിനുക്കാൻ സർക്കാർ
May 14, 2024 14:09 IST
2 Min read
രാമങ്കരി പഞ്ചായത്തില് അവിശ്വാസം പാസായി; പ്രസിഡന്റ് സിപിഐഎം വിട്ടു
May 14, 2024 14:05 IST
1 Min read
മുഖ്യമന്ത്രി വിദേശത്ത് ചുറ്റിയടിക്കുമ്പോൾ ക്ലിഫ് ഹൗസിൽ മരപ്പട്ടികൾക്ക് ശനിദശ. മരപ്പട്ടികളെ തുരത്താൻ ക്ലിഫ് ഹൗസിൽ അറ്റകുറ്റപ്പണിയും നവീകരണവും. മുഖ്യമന്ത്രി തിരിച്ചെത്തും മുൻപ് മരപ്പട്ടികളെയെല്ലാം ശരിയാക്കും. ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിന്റെ വാർഷിക അറ്റകുറ്റപ്പണിയും തകൃതി. ക്ലിഫ്ഹൗസിലെ ശല്യക്കാരായ മരപ്പട്ടികൾ ഇനി കടക്ക് പുറത്ത്...
May 14, 2024 13:48 IST
2 Min read