കോട്ടയം
വൈകി വന്ന വിവേകം, പാലാ ടൗൺ ബസ് സ്റ്റാൻഡിലെ അപകടകരമായ കല്ലുകൾ നഗരസ ഭാധികൃതർ പിഴുതുമാറ്റി. നടപടി കല്ലിൽത്തട്ടി സ്റ്റാന്റിലൂടെ പോവുകയായിരുന്ന മേവട സ്വദേശി സ്വകാര്യ ബസിന്റെ ടയറിനടിയിലേക്ക് തെറിച്ച് വീണ് മരിച്ചതിനെ തുടർന്ന്. മുൻപും കല്ലുകളിൽ തട്ടി വീണ് നിരവധി യാത്രികർക്ക് പരുക്കേറ്റിരുന്നു.
May 08, 2024 11:48 IST
1 Min read
തിരുനക്കരയിലെ ദുരന്തം വൈക്കത്തും ആവർത്തിക്കുമോ. വൈക്കം നഗരസഭയുടെ വലിയ കവലയ്ക്കു സമീപത്തെ വ്യാപാര സമുച്ചയം ജീർണിച്ച് തകർച്ചാ ഭീഷണിയിൽ. കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് വൈക്കം ജോയിന്റ് ആർ.ടി.ഒ ഓഫീസ്, മത്സ്യ ഫെഡ് കോട്ടയം ജില്ലാ ഓഫീസ് ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ.
May 08, 2024 11:21 IST
1 Min read
മഴക്കാലത്തിനു മുൻപെങ്കിലും കരക്കെത്തിക്കുമോ, കൊയ്ത്തു കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും കരയ്ക്ക് കയറ്റാതെ രണ്ട് കൊയ്ത്ത് യന്ത്രങ്ങൾ. യന്ത്രങ്ങൾ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഉള്ളത്. മഴ പെയ്ത് ചെളിയിൽ പുതഞ്ഞാൽ കെട്ടിവലിച്ചു പോലും കയറ്റാനാകാത്ത സ്ഥിതി ഉണ്ടാകുമെന്ന് കർഷകർ.
May 08, 2024 10:46 IST
1 Min read
തിരുനക്കര ബസ് സ്റ്റാൻഡ് വിഷയം, പരസ്പരം പഴിചാരി നഗരസഭാ ഉദ്യോഗസ്ഥർ. താൻ അവധിയിലുള്ള സമയത്ത് എക്സിക്യൂട്ടീവ് എൻജിനീയർക്ക് ചുമതല കൈമാറിയിരുന്നെന്നു സെക്രട്ടറി. മറുപടി സബ് ജഡ്ജ് രാജശ്രീ രാജഗോപാലിൻ്റെ പരാതിയെ തുടർന്നുള്ള വിശദീകരണ കത്തിൽ. നഗരസഭയിലെ ഉദ്യോഗസ്ഥർ തമ്മിലുള്ള ഭിന്നത മറ നീക്കി പുറത്ത്.
May 08, 2024 10:26 IST
1 Min read