Advertisment

ന്യൂനപക്ഷ കമ്മിഷൻ സെമിനാർ: ആലോചനയോഗം ചേർന്നു

New Update
minority commission

ന്യൂനപക്ഷകമ്മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന സെമിനാറിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ. എം.എ. റഷീദിന്റെ അധ്യക്ഷതയിൽ കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം.

കോട്ടയം: ന്യൂനപക്ഷകമ്മിഷന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ നടത്തുന്ന സെമിനാറിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ. എം.എ. റഷീദിന്റെ അധ്യക്ഷതയിൽ ന്യൂനപക്ഷ സമുദായ സംഘടനകളുടെ യോഗം ചേർന്നു.

Advertisment

കളക്‌ട്രേറ്റ് വിപഞ്ചിക ഹാളിൽ ചേർന്ന യോഗത്തിൽ സെമിനാറിന്റെ ന്യൂനപക്ഷ കമ്മിഷൻ അംഗങ്ങളായ എ. സൈഫുദീൻ, പി. റോസ, ഡെപ്യൂട്ടികളക്ടർ സജികുമാർ, ജില്ലയിലെ വിവിധ മത ന്യൂനപക്ഷ സംഘടനകളുടെ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

monority commission

ന്യൂനപക്ഷ കമ്മിഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ജില്ലയിലെ മതന്യൂനപക്ഷങ്ങൾക്കിടയിൽ ബോധവൽക്കരണം സൃഷ്ടിക്കുക, സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ വഴി ന്യൂനപക്ഷ സമുദായംഗങ്ങൾക്കു ലഭികകുന്ന സേവനങ്ങളെയും ആനുകൂല്യങ്ങളെയും പറ്റി ബോധവൽക്കരണം ഒരുക്കുക, കേരള നോളഡ്ജ് എക്കണോമി മിഷന്റെ പ്രവർത്തനങ്ങളെയും തൊഴിലവസരങ്ങളെയും പറ്റി ബോധവൽക്കരണം സൃഷ്ടിച്ച് രജിസ്‌ട്രേഷന് സൗകര്യമൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഒൻപതു ജില്ലകളിൽ സെമിനാർ ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. 

Advertisment