/sathyam/media/media_files/n44vVfIhjLo7VyknVfkX.jpg)
ടാർ ചെയ്യാനായി കുത്തിപ്പൊളിച്ചിട്ട മൂർക്കാട്ടിൽപ്പടി - തച്ചമറ്റത്തിൽപ്പടി റോഡ്
പെരുവ: തെരഞ്ഞെടുപ്പിന് മുൻപ് കുത്തിപ്പൊളിച്ചിട്ട റോഡ് ടാർ ചെയ്യാൻ നടപടിയായില്ല. മൂർക്കാട്ടിൽപ്പടി - തച്ചമറ്റത്തിൽപ്പടി റോഡാണ് ടാർ ചെയ്യാനായി കുത്തിപ്പൊളിച്ചിട്ടിരിക്കുന്നത്. ദിവസവും നിരവധി വാഹനങ്ങൾ പോകുന്ന വഴിയാണിത്. ഇളക്കിയിട്ട മിറ്റലിൽ കയറി ഇരുചക്രവാഹനങ്ങൾ മറിഞ്ഞ് അപകടം ഉണ്ടാകുന്നത് പതിവാണ്. ഇതുവഴി ഇപ്പോൾ ഓട്ടോറിക്ഷ പോലും വരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഓട്ടോറിക്ഷകളിൽ സ്കൂളിൽ പോകുന്ന കുട്ടികളെ എങ്ങിനെ സ്കൂളുകളിൽ എത്തിക്കുമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. വർഷങ്ങളായി തകർന്ന് കിടന്ന റോഡ് നന്നാക്കാൻ എം.എൽ.എ ഫണ്ടിൽ നിന്നും പണം അനുവദിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുൻപ് ടാർ ചെയ്യാനായി എത്തി റോഡിൻ്റെ തകർന്ന ഭാഗങ്ങൾ ജെ.സി.ബി.ഉപയോഗിച്ച് കുത്തിയിളക്കിയ ശേഷം കരാറുകാരൻ മുങ്ങുകയായിരുന്നു.
പലതവണ നാട്ടുകാർ എം.എൽ.എ. സമീപിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. അസോസ്സിയേഷൻ നേതാവായ കരാറുകാരൻ ആര് പറഞ്ഞാലും അനുസരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. എത്രയും വേഗം റോഡ് ടാർ ചെയ്യാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ സമര പരിപാടിക്കൊരുങ്ങുകയാണ് നാട്ടുകാർ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us