മാലാഖമാരുടെ കണ്ണിലുണ്ണിയേ വരവേൽക്കാൻ ശ്രുതിമധുരമായ ഒരു ക്രിസ്തുമസ് ഗാനം : മൃദുല വാര്യർ ആലപിച്ച ‘ ആബാ പിതാവിൻ പൊന്നുണ്ണി’

Friday, November 20, 2020

മനസ്സിൽ പുതിയൊരു കരോൾ ഗാനത്തിന്റെ താരാട്ടുമായി മലയാളികളുടെ പ്രിയ ഗായിക മൃദുല വാര്യർ .ആബാ പിതാവിൻ പൊന്നുണ്ണി എന്ന ക്രിസ്തുമസ് ഗാനമാണ് , IHS ക്രിയേഷനസിന്റെ ബാനറിൽ ഒരുക്കിയിരിക്കുന്നത്.

ക്രിസ്ത്യൻ ഭക്തിഗാന ശാഖയൽ പ്രശസ്തനായ ജിതേഷ് ചെമ്പരത്തിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് രാം സുരേന്ദർ ആണ്. ലാലി ലാലി എന്ന ഹിറ്റ് ഗാനത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ സ്ഥാനമുറപ്പിച്ച മൃദുലവാര്യർ , ഈ ക്രിസ്തുമസ് ഗാനത്തിലും തന്റെ ശ്രുതി മാധുര്യം കൊണ്ട് ആരാധക ഹൃദയം കവരുന്നു.


പുതുമയാർന്ന ഈണം കൊണ്ടും , ഓർക്കസ്ട്രേഷൻ മികവ് കൊണ്ടും ,ചലചിത്ര സംഗീത സംവിധായകൻ കൂടിയായ രാം സുരേന്ദർ , ക്രിസ്മസ് രാവിലേക്ക് പാട്ടിലൂടെ ആസ്വാദകരേ കൂട്ടികൊണ്ട് പോകുന്നു.

കുസുമം ജിതേഷ് നിർമ്മാണം നിർവ്വഹിച്ചിരിക്കുന്ന ഗാനം , നിരവധി ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു IHS ക്രിയേഷൻസിന്റെ തികച്ചും വ്യത്യസ്തമായ ഒരു ക്രിസ്തുമസ് ഗീതമാണ്.

×