അള്ളും മുള്ളും
ക്രോധം ത്യജിക്കാനും ശാന്തിയെ ഭജിയ്ക്കാനും പഠിപ്പിച്ച രാമൻ ഈ ആർപ്പുവിളികളെ എങ്ങനെയാകും കാണുക ? ബാബ്റി മസ്ജിദ് തകര്‍ത്ത് അവിടെ ശ്രീരാമന്റെ പേരില്‍ പണിത ക്ഷേത്രം പ്രധാനമന്ത്രി ഉല്‍ഘാടനം ചെയ്യുന്നതു കണ്ട് നോവുന്ന മനസുമായി പഴയ ഓര്‍മകളും രാമായണ വരികളും കുറിക്കുകയാണ് ശ്രീജന്. ശ്രീജന്റെ ശ്രീരാമന് എത്ര വലിയവന്‍ ! ഭരതനും ! - അള്ളും മുള്ളും പങ്തിയിൽ ജേക്കബ് ജോർജ്
പരുത്തിപ്പാറ പള്ളിയിലെ മാര്‍ത്തോമ്മാ ഗായകസംഘം ദേശീയ ഗാനം ചൊല്ലിയപ്പോൾ അത് കേരളത്തിനും ഇന്ത്യയ്ക്കും നല്‍കിയത് സമത്വത്തിന്റെയും സമന്വയത്തിന്റെയും സമുദായ സൗഹൃദത്തിന്റെയും മഹത്തായ സന്ദേശം. അതും ദേശീയ തലത്തില്‍ത്തന്നെ വെറുപ്പും വിദ്വേഷവുമെല്ലാം പൊതു രാഷ്ട്രീയത്തിന്റെ ഭാഗമാകുമ്പോള്‍. ഈ കൊച്ചു കേരളത്തില്‍ ക്രിസ്ത്യന്‍ സഭകള്‍ തമ്മില്‍ സംഘര്‍ഷവും പള്ളി കയ്യേറ്റവും വെല്ലുവിളികളും മുറുകുമ്പോള്‍ ! - അള്ളും മുള്ളും പംങ്തിയില്‍ ജേക്കബ് ജോര്‍ജ്
പിണറായിക്ക് പി.ആര് ഏജന്‍സിയോ ? നല്ലൊരു നേതാവിന് പ്രസംഗം പഠിക്കാന്‍ പി.ആര് ഏജന്‍സികളുടെ ട്യൂഷന് ആവശ്യമില്ല. പിണറായി വിജയന് അത് ഒട്ടു തന്നെ വേണ്ട. അഥവാ ഏതെങ്കിലും പി.ആര് ഏജന്‍സി ആ ദൗത്യത്തില്‍ നിയോഗിക്കപ്പെട്ടാലോ ? ട്യൂഷന് ക്ലാസുകള്‍ ഒരാഴ്ചയിലധികം നീളില്ല, തീര്‍ച്ച! - അള്ളും മുള്ളും പംങ്തിയില്‍ ജേക്കബ് ജോര്‍ജ്
"തട്ടമിടാന്‍ വരുന്നവരെ തടയാന്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്കു കഴിഞ്ഞത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൂടി പ്രവര്‍ത്തന ഫലമായിട്ടാണ്" എന്ന വാചകത്തില്‍ 'കൂടി' എന്ന പ്രയോഗം അനില്‍ കുമാറിന് വലിയ സംരക്ഷണം നല്കി. പക്ഷേ, വിശാലമായൊരു കാഴ്ചപ്പാടോടെ നോക്കിയാല്‍ കെ. അനില്‍ കുമാറിന്റെ തട്ടം പ്രസ്താവന രാഷ്ട്രീയമായി അത്രകണ്ടു ശരിയല്ലെന്നു മനസിലാകും. ഏതു സമുദായത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടാവുന്നത് ആ സമുദായത്തിനുള്ളില്‍ നിന്നു തന്നെയാകും - അള്ളും മുള്ളും പംങ്തിയില്‍ ജേക്കബ് ജോര്‍ജ്
2011ല്‍ വി.ഡി സതീശനെ മന്ത്രിയാക്കാനും 2021ൽ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാനും ശ്രമിച്ചുവെന്ന് ഉമ്മൻ ചാണ്ടി 'കാലം സാക്ഷി' എന്ന ആത്മകഥയിൽ രേഖപ്പെടുത്തുന്നു. 2011ലെ ഉമ്മൻ ചാണ്ടി ഗവൺമെന്റില് സതീശനെ മന്ത്രിയാക്കാൻ ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തല തയ്യാറായില്ല. അന്ന് ചെന്നിത്തല തനിക്ക് മന്ത്രിസ്ഥാനം നിഷേധിച്ചതിന് ഇന്ന് അതേ രീതിയിൽ മറുപടി നൽകുകയായിരുന്നുവോ വിഡി സതീശൻ ? രണ്ടു സംഭവങ്ങൾക്കും ഉമ്മൻചാണ്ടി സാക്ഷി - അള്ളും മുള്ളും പംങ്തിയില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
പി.പി മുകുന്ദന് എന്ന ആവേശം; ഒരിക്കലും ബിജെപിയിലേയ്ക്കു തിരികെ വരാന്‍ കഴിയില്ലെന്നറിയാമെങ്കിലും അവസാനം വരെ അങ്ങനെയൊരു വിളി വരുമെന്ന് കാത്തിരുന്ന അദ്ദേഹത്തെ തേടിയെത്തിയത് മരണത്തിന്റെ വിളിയാണ്. ബിജെപിയുടെ സംസ്ഥാന സെക്രട്ടറിയായി എത്തിയ മുകുന്ദന് കേരള രാഷ്ട്രീയത്തില്‍ ഒരു ശക്തികേന്ദ്രമായി ഉയര്‍ന്നു. ഹിന്ദുത്വ രാഷ്ട്രീയത്തില്‍ ഒരു തികഞ്ഞ മതേതര വാദിയായിരുന്ന പി.പി മുകുന്ദന് ഇനി ഓർമ - അള്ളും മുള്ളും പംങ്തിയില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
തെരഞ്ഞെടുപ്പ് ജയിക്കാന്‍ നാടിളക്കുന്ന പ്രചരണം മാത്രം പോരാ, കിറുകൃത്യമായ തന്ത്രങ്ങളും അത് പ്രയോഗിക്കാനറിയുന്ന നേതാക്കളും വേണമെന്ന് തെളിയിക്കുകയാണ് പുതുപ്പള്ളി. എല്ലാ തന്ത്രങ്ങളുടെയും ആശാനായിരുന്നു ഉമ്മന്‍ ചാണ്ടിയെങ്കില്‍ പുതിയ ആശാനായി മാറിയിരിക്കുകയാണ് വിഡി സതീശന്. പണിയറിയുന്നവരെ ഒപ്പം നിർത്തിയുള്ള വിഡിയുടെ തന്ത്രത്തിന്റെ വിജയം കൂടിയാണ് പുതുപ്പള്ളി - അള്ളും മുള്ളും പംങ്തിയില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്