ബിഹാറില്‍ മൂന്ന് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചു

നാഷണല്‍ ഡസ്ക്
Sunday, November 22, 2020

പട്‌ന: ബിഹാറിലെ ഗയ ജില്ലയില്‍ മൂന്ന് മാവോ വാദികളെ ഏറ്റുമുട്ടലില്‍ വധിച്ചു. ഞായറാഴ്ച പുലര്‍ച്ചെ കോബ്ര കമാന്‍ഡോകളുമായുള്ള ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. 205 ബറ്റാലിയന്‍ കോബ്ര കമാന്‍ഡോകളും സംസ്ഥാന പോലീസും ചേര്‍ന്നാണ് ഏറ്റുമുട്ടല്‍ നടത്തിയത്.

മാവോ വാദി മേഖലാ കമാന്‍ഡര്‍ അലോക് യാദവ് അടക്കം മൂന്നുപേരുടെ മൃതദേഹങ്ങള്‍ സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തതായും അധികൃതര്‍ വ്യക്തമാക്കി. എകെ സീരീസ് റൈഫിള്‍ അടക്കം തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. പട്നയില്‍നിന്ന് നൂറ് കിലോമീറ്റര്‍ അകലെ ബാരാചത്തി വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

×