വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടർന്ന് കുവൈത്തിൽ കുടുങ്ങിയ 32 തമിഴരെ നാട്ടിലെത്തിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, November 21, 2020

കുവൈറ്റ്‌: വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടർന്ന് കുവൈത്തിൽ കുടുങ്ങിയ 32 തമിഴരെ നാട്ടിലെത്തിച്ചു.

കഴിഞ്ഞ നാല് മാസമായി ഭക്ഷണമില്ലാതെ അറബ് രാജ്യത്ത് കുടുങ്ങിയ 32 പ്രവാസികള്‍ക്കാണ് തിരികെ നാട്ടിലെത്താനായത്‌.

കുവൈറ്റില്‍ തൊഴിലും ശമ്പളവുമില്ലാതെ കുടുങ്ങിയ 102 പ്രവാസികളില്‍ 32 പേരെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ തിരികെ എത്തിച്ചത്. നാലു മാസമായി ശമ്പളം ലഭിക്കാതെ ഇവര്‍ ദുരിതത്തിലായിരുന്നു.വ്യാഴാഴ്ച തിരുച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ഇവര്‍ തിരികെ ജന്മനാട്ടിലെത്തി.

×