ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ഫറൂക്കാബാദ്: ഭൂമി ഇടിഞ്ഞു താഴ്ന്നതിനെത്തുടര്‍ന്ന് നാല്‍പ്പത്തിയഞ്ച് അടി താഴ്ചയുടെ കുഴല്‍ക്കിണറില്‍ പെട്ട അറുപതുകാരന്‍ മരിച്ചു. നന്ദന്‍ രാജ്പുത് എന്നയാളാണ് മരിച്ചത്. രാജ്പുതിനൊപ്പം കുഴിയില്‍ അകപ്പെട്ട അഷറഫ് (65) ആശുപത്രിയില്‍ ചികിത്സയിലാണ്.
Advertisment
ഉത്തര്‍പ്രദേശിലെ ആലിയാപുര്‍ ഗ്രാമത്തില്‍ ഇന്നു രാവിലെയാണ് സംഭവം. ഭൂമി പൊടുന്നനെ ഇടിഞ്ഞുതാഴ്ന്നതോടെ അഷറഫും രാജ്പുത്തും കുഴല്‍ക്കിണറില്‍ അകപ്പെടുകയായിരുന്നു. ജെസിബി എത്തിച്ച് നാലു മണിക്കൂര്‍ നീണ്ട ശ്രമത്തിന് ഒടുവിലാണ് രണ്ടുപേരെയും പുറത്തെടുത്തത്.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാജ്പുത്ത് മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അഷറഫിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.