കണ്ണൂര്‍: ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കൈതേരി സ്വദേശികളായ അതുല്‍ (21), സാരംഗ് (22) എന്നിവരാണ് മരിച്ചത്. കൂത്തുപറമ്പ് ചുണ്ടയിലാണ് അപകടമുണ്ടായത്.
/sathyam/media/post_attachments/fa9EE5kZg1uy4Gn1CCnf.jpg)
സുഹൃത്തുക്കളായ ആറ് പേര്‍ ചേര്‍ന്ന് വയനാട്ടിലേക്ക് യാത്രചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. യാത്രപുറപ്പെട്ട് അരമണിക്കൂര്‍ കഴിഞ്ഞാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഒപ്പമുണ്ടായിരുന്നവര്‍ തിരിച്ചെത്തി അന്വേഷിച്ചപ്പോഴാണ് ബൈക്ക് അപകടത്തില്‍പ്പെട്ട നിലയില്‍ കണ്ടത്. ഒരാളുടെ മൃതദേഹം റോഡരികില്‍ നിന്നാണ് കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.