നയൻതാര വീണ്ടും മലയാളത്തിലേക്ക്; നായകൻ കുഞ്ചാക്കോ ബോബൻ

ഫിലിം ഡസ്ക്
Sunday, October 18, 2020

ലവ് ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നയൻതാര വീണ്ടും മലയാളത്തിലേക്ക്. കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ തിരിച്ചെത്തുന്നത്. നിഴൽ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. ടോവിനോ തോമസ്, ആസിഫ് അലി, ഉണ്ണി മുകുന്ദൻ തുടങ്ങിയവരാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.

അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മികച്ച എഡിറ്റിങ്ങിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ വ്യക്തിയാണ് അപ്പു. ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, ഫെല്ലിനി ടിപി, ഗിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എല് സഞ്ജീവ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ദീപക് മേനോനാണ്. സൂരജ് എസ് കുറുപ്പാണ് സംഗീതം. ചിത്രത്തിന്റെ ഷൂട്ടിങ് നാളെ ആരംഭിക്കും. അടുത്ത വർഷമാണ് റിലീസ്.

കുഞ്ചാക്കോ ബോബനൊപ്പം നയൻതാര അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്. നിവിൻ പോളിയുടെ നായികയുടെ നായികയായി നയൻ താര എത്തിയ ലവ് ആക്ഷൻ ഡ്രാമ തീയെറ്ററിൽ വിജയമായിരുന്നു.

കഴിഞ്ഞ ദിവസമാണ് കുഞാക്കോ ബോബന്റെ നായാട്ടിന്റെ ചിത്രീകരണം പൂർത്തിയാത്. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന നായാട്ടിൽ നിമിഷ സജയൻ ജോജു എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

×