Advertisment

ഹരി നമ്പൂതിരിയെ അഡ്വൈസറി കമ്മിറ്റി അംഗമായി ഗവർണർ ഗ്രെഗ് ഏബട്ട് നിയമിച്ചു

author-image
പി പി ചെറിയാന്‍
Updated On
New Update

ഓസ്റ്റിൻ ∙ ടെക്സസ് നഴ്സിങ് ഫെസിലിറ്റി അഡ്മിനിസ്ട്രേറ്റേഴ്സ് അഡ്വൈസറി കമ്മിറ്റിയിലേക്ക് മലയാളിയായ ഹരി നമ്പൂതിരി (മെക്കാലൻ, ടെക്സസ്) കാത്തി വിൽസൻ(ഓസ്റ്റിൻ) മെലിൻഡ ജോൺസ് (ലബക്ക്) എന്നിവരെ ഗവർണർ ഗ്രെഗ് ഏബട്ട് നിയമിച്ചു.

Advertisment

publive-image

2025 ഫെബ്രുവരി ഒന്നു വരെയാണ് പുതിയ കമ്മിറ്റിയുടെ കാലാവധി.നഴ്സിങ്ങ് ഫെസിലിറ്റി അഡ്മിനിസ്ട്രേറ്റീവ് ലൈസെൻസിങ് പ്രോഗ്രാമിന് കാലാനുസൃതമായ മാറ്റങ്ങളും നിയമ ഭേദഗതികളും ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഏജിങ്ങ് ആന്റ് ഡിസെബിലിറ്റി സർവീസിന് സമർപ്പിക്കുക എന്ന ഉത്തരവാദിത്തമാണ് പുതിയ കമ്മിറ്റിയിൽ നിക്ഷിപ്തമായിരിക്കുന്നത്.

ടെക്സസ് സംസ്ഥാനത്തെ നിറസാന്നിധ്യമായ മലയാളികൾക്ക് സുപരിചിതനായ ഹരി നമ്പൂതിരി കേരളത്തിലാണ് ജനിച്ചു വളർന്നത്. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും ഗവൺമെന്റ് ലോ കോളേജിൽ നിന്നും നിയമ ബിരുദവും നേടിയിട്ടുണ്ട്.

ലാസ പാമസ് ഹെൽത്ത് കെയർ സെന്റർ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ, അമേരിക്കൻ കോളജ് ഓഫ് ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് അംഗം തുടങ്ങി നിരവധി പ്രഫഷണൽ തസ്തികകൾ വഹിക്കുന്ന നമ്പൂതിരി റിയൊ ഗ്രാന്റ് വാലി ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് മെക്കാലൻ സിറ്റി സീനിയർ സിറ്റിസൺ അഡ്‌വൈസറി മെംബർ, വേൾഡ് മലയാളി കൗൺസിൽ തുടങ്ങിയ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലും പ്രവർത്തിക്കുന്നു. പ്ര. കെ. കെ. കൃഷ്ണൻ നമ്പൂതിരി, ലീലാ ദേവി എന്നിവരുടെ മകനാണ് ഹരി.

adversary
Advertisment