മയക്കുമരുന്ന് കേസ്; ഹിന്ദി കോമഡി താരം ഭാരതി സിങ്ങിന്റെ ഭര്‍ത്താവിനേയും അറസ്റ്റു ചെയ്തു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, November 22, 2020

ഡൽഹി: വീട്ടില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തതിനെ തുടര്‍ന്ന് അറസ്റ്റിലായ ഹിന്ദി കോമഡി താരം ഭാരതി സിങ്ങിന്റെ ഭര്‍ത്താവിനേയും അറസ്റ്റുചെയ്തു. ഭാരതിയെ അറസ്റ്റ് ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് ഭര്‍ത്താവ് ഹര്‍ഷ് ലിംബാച്ചിയയെ കുരുക്കിലാക്കിയത്.

നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ചോദ്യം ചെയ്യലില്‍ താനും ഭര്‍ത്താവും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി ഹാസ്യതാരം സമ്മതിച്ചു.  മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ഇരുവരേയും കോടതിയില്‍ ഹാജരാക്കുമെന്ന് എന്‍.സി.ബി ഡയറക്ടര്‍ സമീര്‍ വാങ്കടെ അറിയിച്ചു.

ഭാരതിയുടെ ലോകന്ദ്വാലയിലുള്ള വീട്ടില്‍ ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് 86.5 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. മയക്കുമരിന്ന് കൈവശം വച്ച് ഉപയോഗിച്ചതാണ് ഇപ്പോൾ ഇരുവർക്കെതിരെയും ചുമത്തിയിരിക്കുന്ന കുറ്റം.

ടിവി റിയാലിറ്റി ഷോകളില്‍ കോമഡി താരമായാണ് ഭാരതി സിങ് പ്രശ്തി നേടിയത്. ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വാട്‌സ് ആപ്പ് ചാറ്റ് കേന്ദ്രീകരിച്ചുള്ള അന്യേഷണമാണ് ഇപ്പോള്‍ പല പ്രമുഖരേയും കുടുക്കുന്നത്.

×