പത്ത് വര്‍ഷത്തിന് മുമ്പ് സുഹൃത്തിനെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചു; രണ്ട് പേര്‍ക്ക് ഏഴ് വര്‍ഷത്തെ ജയില്‍ ശിക്ഷ

നാഷണല്‍ ഡസ്ക്
Saturday, October 17, 2020

കൊല്‍ക്കത്ത: സുഹൃത്തിനെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ക്ക് ഏഴ് വര്‍ഷത്തെ ജയില്‍ ശിക്ഷ. കൊല്‍ക്കത്ത സ്വദേശിയായ ഷൗവിക് ചാറ്റര്‍ജിയെ സുഹൃത്തുക്കളായ ശശാങ്ക് ദാസും ജിതേന്ദ്രയും ചേര്‍ന്നാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 2010ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മൂന്ന് നില കെട്ടിടത്തില്‍ നിന്ന് വീണ ഷൗവിക് ഒരു വര്‍ഷത്തോളം കോമയിലായിരുന്നു. 2011ല്‍ ജീവിതത്തിലേക്ക് തിരികെയെത്തിയ ഷൗവിക്കാണ് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സുഹൃത്തുക്കളാണെന്ന് വെളിപ്പെടുത്തിയത്.

ഷൗവിക് ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇതേ പെണ്‍കുട്ടിയെ ശശാങ്കിനും ഇഷ്ടമായിരുന്നു. ഇതാണ് പ്രതികളെ കൃത്യത്തിലേക്ക് നയിച്ചത്.

×