നല്ല ആരോഗ്യവും നല്ല ഭക്ഷണവും…കരിമ്പയിൽ തളിർക്കും കിഴങ്ങു കൃഷി

സമദ് കല്ലടിക്കോട്
Thursday, June 25, 2020

മണ്ണാർക്കാട്: കരിമ്പ കാർഷിക സമൃദ്ധിയുടെ നാടാണ്.സമൂഹത്തോടുള്ള തികഞ്ഞ പ്രതിബദ്ധതയിൽ എല്ലാവരും കൃഷിയിലേക്ക് ഇറങ്ങണമെന്ന് കെ.വി.വിജയദാസ് എം.എൽ.എ ആഹ്വാനം ചെയ്തു.കർഷക സംഘം കരിമ്പ പഞ്ചായത്ത് കമ്മിറ്റിയുടെ കിഴങ്ങുകൃഷി വ്യാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ.

മുഴുവന്‍ വ്യക്തികളും സംഘടനകളും കൃഷിയോട് കാണിക്കുന്ന താല്പര്യം സുഭിക്ഷ കേരളം എന്ന ലക്ഷ്യം പൂർത്തിയാക്കാൻ സഹായകമാണെന്നും എം.എൽ.എ പറഞ്ഞു. ഓരോ തുണ്ട് ഭൂമിയിലും ഓരോരുത്തരുമാണ് സുഭിക്ഷ കേരളം നടപ്പിലാക്കേണ്ടത്.

വീടിനു പിറകിലും തൊടിയിലും പറമ്പിലുമെല്ലാം കിഴങ്ങുവർഗ വിളകൾ വളരും.സാമ്പ്രദായിക കൃഷിരീതിയും കര്‍ഷകരും കൃഷിവ്യാപനവും എല്ലാ ഇടങ്ങളിലും തുടരട്ടെ- ഉദ്ഘാടന പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു.

മൂന്നേക്കറോളം ഭൂമിയിൽ കിഴങ്ങുവിള കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് കർഷക സംഘം.
പി.രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ,
കർഷക സംഘം സെക്രെട്ടറി പി.ജി.വത്സൻ,സിപിഎം ഏരിയ കമ്മിറ്റി അംഗം കെ.സി.റിയാസുദ്ദീൻ,വാർഡ് മെമ്പർ ശ്രീജ തുടങ്ങിയവർ സംസാരിച്ചു.

×