New Update
Advertisment
ചെന്നൈ: തമിഴ്‌നാട്ടില്‍ 2021 തിരഞ്ഞെടുപ്പിലും ബിജെപി- എഐഎഡിഎംകെ സഖ്യം തുടരുമെന്ന് ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം. ചെന്നൈയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പനീര്‍സെല്‍വം.
ഇന്ന് ചെന്നൈയില്‍ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, ബി.ജെ.പി നേതാക്കള്‍ എന്നിവര്‍ സ്വീകരിച്ചു. സംസ്ഥാനത്തെ വികസന പദ്ധതികളുടെ ഉദ്ഘാടനം നടത്തിയ ഷാ നിര്‍ണായക രാഷ്ട്രീയ യോഗങ്ങളിലും പങ്കെടുക്കും.
നേരത്തെ, വെട്രിവേല്‍ യാത്രയുടെ പേരില്‍ സഖ്യകക്ഷികളായ അണ്ണാ ഡി.എം.കെയും ബി.ജെ.പിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. അടുത്ത വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളിലാണ് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.