വായുമലിനീകരണം വര്‍ധിക്കുന്നു; ഡല്‍ഹിയില്‍ ജനറേറ്ററുകള്‍ക്ക് നിരോധനം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, October 14, 2020

ന്യൂഡല്‍ഹി: വായുമലിനീകരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഡീസല്‍, പെട്രോള്‍, മണ്ണെണ്ണ ജനറേറ്ററുകള്‍ക്ക് വ്യാഴാഴ്ച മുതല്‍ നിരോധനമേര്‍പ്പെടുത്തി. അവശ്യസര്‍വീസുകള്‍ക്ക് നിരോധനം ബാധകമല്ല.

ഒക്ടോബര്‍ 15 മുതല്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഡീസല്‍, പെട്രോള്‍, മണ്ണെണ്ണ തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ ജനറേറ്ററുകള്‍ പ്രവർത്തിപ്പിക്കരുതെന്ന് ഡല്‍ഹി മലിനീകരണ നിയന്ത്രണ കമ്മിറ്റി നിര്‍ദേശിച്ചത്.

വായുഗുണനിലവാരം വളരെ കുറഞ്ഞ തോതാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി രേഖപ്പെടുത്തുന്നത്.

×