അൽഖർജിൽ മരണപ്പെട്ട കോഴിക്കോട് സ്വദേശിയുടെ മൃതദേഹം ഖബറടക്കി.

Monday, June 29, 2020

റിയാദ്; ഹൃദയാഘാതം മൂലം അൽഖർജിൽ നിര്യാതനായ കോഴിക്കോട് കിണാശ്ശേരി സ്വദേശി ഉമർ കോയയുടെ മയ്യിത്ത് ജൂൺ 27 ശനിയാഴ്ച ഹയാസം ഖബർസ്ഥാനിൽ മറവു ചെയ്തു. 27 വർഷമായി സൗദിയിലുള്ള അദ്ദേഹം അഖ്‌വൈൻ കമ്പനി ജീവനക്കാരനായിരുന്നു. ഒന്നര വര്ഷം മുമ്പാണ് നാട്ടിൽ പോയി വന്നത്.

ഭാര്യ ഉമൈബാൻ, മക്കൾ സക്കീന , അസൂറ, അബ്ദുൽ റഷീദ്, മുഹമ്മദ് റാഫി, മുഹമ്മദ് ഷാഫി, മരുമക്കൾ താജുദ്ദീൻ സഖാഫി, സുൾഫിക്കർ, ദിൽഷ , സഫീന.

ഐസിഎഫ് ‌ സെൻട്രൽ പ്രൊവിൻസ് സർവീസ് സെക്രട്ടറി ഇഹ്തിഷാം തലശ്ശേരി, അൽഖർജ് വെൽഫെയർ സെക്രട്ടറി അബ്ദുൽ റഹ്മാൻ ഓമശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ മറവു ചെയ്യുന്നതിനുള്ള രേഖകൾ തയ്യാറാക്കി.

സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുൽ റഹ്മാൻ ഓമശ്ശേരി, മുഹമ്മദ് കുഞ്ഞി പട്ല, സ്വാദിഖ് സഖാഫി, നിസാം വാഴക്കാട് , നൂറുദ്ദീൻ, KMCC വെൽഫെയർ സെക്രട്ടറി മുഹമ്മദ് പുന്നക്കാട് മറ്റു ഭാരവാഹികളായ ഷബീബ് കൊണ്ടോട്ടി ഷമീർ P.P, എന്നിവർ കബറടക്കത്തിന് നേതൃത്വം നൽകി.

×