Advertisment

സി​നി​മ​യി​ല്‍ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്ത് വരുന്ന ഫോണ്‍ തന്‍റേതല്ല; സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ പോലീസില്‍ പരാതി നല്‍കി

author-image
ഫിലിം ഡസ്ക്
New Update

തന്‍റെ പേരില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വിളിച്ച്‌ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി.

Advertisment

publive-image

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞായിരുന്നു ഫോണ്‍വിളികള്‍. അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

രണ്ട് നമ്പരുകളില്‍ നിന്നായി ചില നടിമാര്‍ക്കും മറ്റു സ്ത്രീകള്‍ക്കും തന്‍റെ പേരില്‍ കോളുകള്‍ ലഭിക്കുന്നുണ്ടെന്നും അത് താന്‍ അല്ലെന്നും അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. നമ്ബരുകളും അദ്ദേഹം കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

നമ്പറുകളിലേക്ക് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തയാള്‍ താന്‍ അല്‍ഫോണ്‍സ് പുത്രനാണെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Advertisment