ആറന്മുളയില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തിനുശേഷം ആംബുലന്‍സ് ഡ്രൈവര്‍മാരെ അനാവശ്യമായി പീഡിപ്പിക്കുന്നതായി പരാതി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, September 16, 2020

തിരുവനന്തപുരം: ആംബുലന്‍സില്‍ ഡ്രൈവര്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തെ തുടര്‍ന്ന് കര്‍ശന നിര്‍ദേശങ്ങളാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയത്.

ആംബുലന്‍സില്‍ കൂളിംഗ് സ്റ്റിക്കര്‍ പാടില്ലെന്നായിരുന്നു പ്രധാന നിര്‍ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹനവകുപ്പ് ആംബുലന്‍സ് ഡ്രൈവര്‍മാരെ നിരന്തരം പീഡിപ്പിക്കുന്നതായി സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സംഘടന ആരോപിക്കുന്നു.

ആംബുലന്‍സുകളില്‍ കൂളിംഗ് സ്റ്റിക്കര്‍ ഒഴിവാക്കിയാല്‍ പൊള്ളലേറ്റ രോഗികളെയും ഗര്‍ഭിണികളെയും കൊണ്ടുപോകുമ്പോള്‍ അവര്‍ക്ക് അസ്വസ്ഥതയുണ്ടാകുമെന്നും ഭാരവാഹികള്‍ പറയുന്നു. ആറന്മുള സംഭവത്തിന്‌ പിന്നാലെ ആംബുലന്‍സ് ഡ്രൈവര്‍മാരോടുള്ള നാട്ടുകാരുടെ സമീപനം പലയിടങ്ങളിലും മോശമാണെന്നും പരാതിയുണ്ട്.

ചിലയിടങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് നേരെ കൈയേറ്റം പോലും ഉണ്ടായി. കോവിഡ് കാലത്ത് ആംബുലന്‍സ് ഡ്രൈവര്‍മാരുടെ മനോവീര്യം കെടുത്തുന്ന നടപടിയാണിതെന്നും . അതിനാല്‍ ഡ്രൈവര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നും സംഘടന ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

×