പരസ്യമായി അശ്ലീല വീഡിയോ ചിത്രീകരിച്ചെന്ന് ആരോപണം; ഋഷികേശില്‍ അമേരിക്കന്‍ യുവതി അറസ്റ്റില്‍; ഓണ്‍ലൈന്‍ ബിസിനസ് പ്രൊമോഷന്റെ ഭാഗമായാണ് വീഡിയോ ചിത്രീകരിച്ചതെന്ന് യുവതി

നാഷണല്‍ ഡസ്ക്
Sunday, October 18, 2020

ഡെറാഡൂണ്‍: അശ്ലീലവീഡിയോ ചിത്രീകരിച്ചെന്ന് ആരോപിച്ച് അമേരിക്കന്‍ യുവതിയെ (30 വയസ്) ഋഷികേശില്‍ അറസ്റ്റു ചെയ്തു. ഗംഗാ നദിക്ക് കുറുകെയുള്ള ലക്ഷ്മണ്‍ ജൂല തൂക്കുപാലത്തില്‍ വെച്ച് പരസ്യമായി അശ്ലീല വീഡിയോ ചിത്രീകരിച്ചെന്നും അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നുമാണ് കേസ്.

എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ യുവതി നിഷേധിച്ചു. ഓണ്‍ലൈന്‍ ബിസിനസ് പ്രൊമോഷന്റെ ഭാഗമായാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് യുവതി പറയുന്നത്. രണ്ട് മാസം മുമ്പ് ഒരു ഫ്രഞ്ച് വനിതാ ഫോട്ടോഗ്രാഫറെയും സമാന കുറ്റം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു

×