മുംബൈയിലെ തെരുവില്‍ പച്ചക്കറി വാങ്ങാനെത്തിയവരെ അമ്പരപ്പിച്ച് ആമീര്‍ഖാന്‍ സിനിമകളിലെ സഹതാരം; ജീവിക്കാന്‍ വേണ്ടി തെരുവില്‍ പച്ചക്കറി വില്‍പ്പന നടത്തുന്ന നടന്റെ വീഡിയോ പുറത്ത്‌!

ഫിലിം ഡസ്ക്
Tuesday, June 30, 2020

മുംബൈ : ലോക്ഡൗണില്‍ മലയാള സിനിമാ താരങ്ങള്‍ മാത്രമല്ല, ബോളിവുഡ് നടന്മാരും പ്രതിസന്ധിയിലായി. മുംബൈയിലെ തെരുവില്‍ ആരാധകരെ അമ്പരിപ്പിച്ച നടന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കഴിഞ്ഞ ദിവസം മുംബൈയിലെ തെരുവില്‍ പച്ചക്കറി വാങ്ങാനെത്തിയവർ അമ്പരന്നു. സ്‌ക്രീനില്‍ കണ്ട് നല്ല പരിചയമുള്ള മുഖമാണു വില്‍പനക്കാരന്. ആമിർ ഖാന്‍ ചിത്രമായ ഗുലാമിലും ബാബര്‍ എന്ന ചിത്രത്തിലും ജെന്നി ഓര്‍ ജൂജു എന്ന ടിവി സീരിയലിലും വേഷമിട്ടിട്ടുളള ജാവേദ് ഹൈദറാണ് ജീവിതത്തില്‍ പച്ചക്കറി വില്‍പനക്കാരന്റെ റോള്‍ അണിഞ്ഞിരിക്കുന്നത്.

ഡോളി ബിന്ദ്ര ട്വിറ്ററില്‍ വിഡിയോ പങ്കുവച്ചതോടെയാണ് ലോകം ഇതറിഞ്ഞത്. ‘ദുനിയാ മേ രഹ്നാ ഹെ’ എന്ന പാട്ട് പാടി തക്കാളി വില്‍ക്കുന്ന ഹൈദറിന്റെ ദൃശ്യങ്ങളാണു വിഡിയോയിലുള്ളത്. പ്രതിസന്ധികളില്‍ തളരാതെ മുന്നേറാനുള്ള ഹൈദറിന്റെ മനോഭാവത്തിനു വലിയ പ്രശംസയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്.

×