ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘സറണ്ടർ മോദി’ എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത് ചൈനയെയും പാക്കിസ്ഥാനെയും സന്തോഷിപ്പിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധി ഇടുങ്ങിയ ചിന്താഗതിയുള്ള രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിക്കണമെന്നും അമിത് ഷാ പറഞ്ഞു.
/sathyam/media/post_attachments/v0t0Q1JVQHA6Z4k4yGhN.jpg)
വാർത്താ ഏജൻസിയായ എഎൻഐയ്ക്കു നൽകിയ അഭിമുഖത്തിലാണ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ രംഗത്തെത്തിയത്.
‘ഞങ്ങൾക്ക് ഇന്ത്യൻ വിരുദ്ധ പ്രചാരണം കൈകാര്യം ചെയ്യാൻ പൂർണമായും കഴിവുണ്ട്. എന്നാൽ ഒരു വലിയ രാഷ്ട്രീയ പാർട്ടിയുടെ മുൻ അധ്യക്ഷൻ പ്രതിസന്ധി സമയത്ത് ഇടുങ്ങിയ ചിന്താഗതിയുള്ള രാഷ്ട്രീയം പുലർത്തുന്നത് വേദനാജനകമാണ്.
അദ്ദേഹത്തിന്റെ ഹാഷ്‌ടാഗ് പാക്കിസ്ഥാനും ചൈനയും പ്രോത്സാഹിപ്പിക്കുന്നു. ഇത് അദ്ദേഹത്തിനും പാർട്ടിക്കും ആത്മപരിശോധനയ്ക്കുള്ള സമയമാണ്’– അമിത് ഷാ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us