ഡല്‍ഹിയില്‍ സമൂഹ വ്യാപനം നടന്നിട്ടില്ല; ജൂലൈ അവസാനത്തോടെ അഞ്ചര ലക്ഷം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്ന ഉപമുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് തള്ളി അമിത്ഷാ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, June 28, 2020

ഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് 19 സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രംഗത്ത്. ഡല്‍ഹിയില്‍ ജൂലൈ അവസാനത്തോടെ അഞ്ചരലക്ഷം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കാമെന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ മുന്നറിയിപ്പും അമിത്ഷാ തള്ളി.

രാജ്യത്തെ എട്ടു സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം ആശങ്കാ ജനകമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. രോഗ വ്യാപനം തടയാന്‍ പരിശോധനകള്‍ കൂട്ടണം. പരിശോധനകള്‍ കൂട്ടി കൂടുതല്‍ രോഗികളെ കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.

×