സിനിമാ താരസംഘടന അമ്മ പിളര്‍പ്പിലേക്ക് ! താരങ്ങളുടെ ഏകാധിപത്യ പ്രവണതയില്‍ പ്രതിഷേധം ശക്തമാകുന്നു. സംഘടനയെ പിളര്‍ത്താനുള്ള നീക്കത്തിന് പിന്നില്‍ പ്രമുഖ നടന്‍ ?

New Update

publive-image

കൊച്ചി:താരസംഘടനയായ 'അമ്മ' പിളര്‍പ്പിലേക്കെന്നു സൂചന. കഴിഞ്ഞ ദിവസം ചേര്‍ന്ന അമ്മയുടെ നിര്‍വാഹക സമിതിയില്‍ ബിനീഷ് കോടിയേരിയെ ചൊല്ലി ഉയര്‍ന്ന വാഗ്വാദങ്ങള്‍ക്ക് പിന്നാലെയാണ് സംഘടനയില്‍ ഒരു വിഭാഗത്തിന്റെ താല്‍പ്പര്യങ്ങള്‍ മാത്രമാണ് സംരക്ഷിക്കപ്പെടുന്നതെന്ന ആക്ഷേപം കൂടുതല്‍ ശക്തമായത്. ഇതു ഒരു പിളര്‍പ്പിലേക്ക് തന്നെ നയിച്ചേക്കാമെന്ന സൂചനയും ലഭ്യമാണ്.

Advertisment

ഒരു പ്രമുഖ നടന്റെ പിന്തുണയോടെയാണ് ഒരു വിഭാഗം അമ്മയെ പിളര്‍ത്താനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. അമ്മ എക്‌സിക്യുട്ടീവ് അംഗങ്ങളായ ചില നടീനടന്‍മാരുടെ പിന്തുണയും ഇവര്‍ക്കുണ്ട്. ഒരു സംഘടനയില്‍ രണ്ടു നീതിയെന്നാണ് ഇവരുടെ ആക്ഷേപം.

publive-image

നേരത്തെ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ സംഘടന നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ ബിനീഷിനെതിരെ മയക്കുമരുന്ന് കേസിലെ അടക്കം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഒരു നടപടിയും ഇതുവരെ സ്വീകരിച്ചില്ല.

നടപടി വേണമെന്ന് ആവശ്യപ്പെട്ട മുതിര്‍ന്ന താരത്തിന്റെ വായടപ്പിക്കുന്ന മറുപടിയാണ് നടന്‍മാരായ മുകേഷും ഗണേഷ്‌കുമാറും സ്വീകരിച്ചത്. ഇതിലൊക്കെയാണ് നടീനടന്മാരില് പ്രതിഷേധം ഉയര്‍ത്തിയിട്ടുള്ളത്. നേരത്തെ ചില നടിമാരുടെ നേതൃത്വത്തില്‍ ഡബ്ലുസിസി എന്ന പേരില്‍ സംഘടന രൂപീകരച്ചിരുന്നു.

എന്നാല്‍ നടിമാര്‍മാത്രമല്ല അമ്മയ്ക്ക് ബദല്‍ സംഘടന രൂപീകരിക്കണെമങ്കില്‍ നടന്‍മാരുടെയും പിന്തുണ വേണമെന്നാണ് പൊതു അഭിപ്രായം. ഒരേ ഒരു സംഘടന മാത്രം ഈ ഫീല്‍ഡില്‍ ഉള്ളതിനാലാണ് ചിലരുടെ ഏകാധിപത്യ പ്രവണത സംഘടനയില്‍ ഉള്ളതെന്നും പുതിയ സംഘടനയ്ക്കായി വാദിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു.

എന്നാല്‍ എതിര്‍വാദമുയര്‍ത്തുന്നവരെ എത്രപേര്‍ പിന്തുണയ്ക്കുന്നു എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. ബിനീഷിനെ ആദ്യം മുതല്‍ എതിര്‍ക്കുന്ന ഒരു പ്രമുഖ നടനാണ് സംഘടനാ രൂപീകരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.

Advertisment