തീവ്രവാദിയായ യുവാവ് കീഴടങ്ങുന്ന ദൃശ്യങ്ങള്‍; വീഡിയോ പുറത്തുവിട്ട് കരസേന

നാഷണല്‍ ഡസ്ക്
Saturday, October 17, 2020

ശ്രീനഗര്‍: തീവ്രവാദിയായ യുവാവ് കീഴടങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് കരസേന. ജഹാംഗീര്‍ ഭട്ട് എന്ന തീവ്രവാദിയാണ് കീഴടങ്ങിയത്. ഇയാളുടെ പക്കല്‍ നിന്ന് എകെ 47 കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്.

അതേസമയം, മകന്റെ ജീവന്‍ രക്ഷിച്ചതിന് ഇയാളുടെ പിതാവ് സൈനികര്‍ക്ക് നന്ദി പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

×