കാഞ്ഞിരപ്പള്ളിയില്‍ കുഴഞ്ഞ് വീണ് മധ്യവയസ്കൻ മരിച്ചു

ന്യൂസ് ബ്യൂറോ, കോട്ടയം
Thursday, October 29, 2020

കാഞ്ഞിരപ്പളളി: കാഞ്ഞിരപ്പള്ളിയിൽ കുഴഞ്ഞ് വീണ് മധ്യവയസ്കൻ മരിച്ചു. പട്ടിമറ്റം സ്വദേശി കല്ലംകുന്നേൽ ബാബു -48 (കൊച്ചു ബാബു) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് ബാബു കുഴഞ്ഞു വീണത്.

ഉടൻതന്നെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ. കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആണ്. സംസ്‌കാരം പിന്നീട്. ഭാര്യ. സുജ. മക്കൾ – സുബിൻ, സൂരജ്.

×