ബലിപെരുന്നാള്‍ സുദിനത്തില്‍ കെ.ഐ.സി ഈദ് സംഗമവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, August 1, 2020

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്ലാമിക് കൗൺസിൽ കേന്ദ്ര കമ്മിറ്റി ഓണ്‍ലൈന്‍ ഈദ് സംഗമവും, പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു.

ബലിപെരുന്നാള്‍ സുദിനത്തില്‍ kuwaitskssf ഫേസ്ബുക്ക് ലൈവ് വഴി നടന്ന ഓണ്‍ലൈന്‍ പരിപാടിയില്‍ SYS മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡണ്ട് CH ത്വയ്യിബ് ഫൈസി പുതുപ്പറമ്പ് മുഖ്യാതിഥിയായി പങ്കെടുത്തു.

കെ.ഐ.സി പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്‍മള അദ്ധ്യക്ഷത വഹിച്ചു. ഹംസ ബാഖവി ഉത്ഘാടനം നിര്‍വഹിച്ചു. ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ ഈദ് സന്ദേശം കൈമാറി.

വൈസ് പ്രസിഡണ്ട് മുസ്തഫ ദാരിമി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ജനറല്‍സെക്രട്ടറി സൈനുല്‍ ആബിദി ഫൈസി സ്വാഗതവും ട്രഷറര്‍ ഇ.എസ് അബ്ദുറഹ്മാന്‍ ഹാജി നന്ദിയും പറഞ്ഞു.

×